എം.ജി.യിൽ എം.എസ്.ഡബ്ല്യു; അപേക്ഷ നല്‍കേണ്ട അവസാന തിയതി മാർച്ച് 30 വരെ

എം.ജി സർവകലാശാല | ഫോട്ടോ:ജി.ശിവപ്രസാദ്, മാതൃഭൂമി
എം.ജി സർവകലാശാല | ഫോട്ടോ:ജി.ശിവപ്രസാദ്, മാതൃഭൂമി

മഹാത്മാഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) നടത്തുന്ന മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് (എം.എസ്.ഡബ്ല്യു.) കോഴ്‌സിലേക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി ഡിവലപ്‌മെൻറ്, സൈക്യാട്രിക് സോഷ്യൽവർക്ക് എന്നിവയിലാണ് സ്‌പെഷ്യലൈസേഷൻ. ശാരീരികവെല്ലുവിളി നേരിടുന്നവർക്കും സംവരണാനുകൂല്യം ഉള്ളവർക്കും നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കും.

അപേക്ഷാഫോം www.iucds.mgu.ac.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. അവസാനതീയതി: മാർച്ച് 30-ന് വൈകീട്ട് അഞ്ചുവരെ. വിവരങ്ങൾക്ക: 9495213248, 9483429290.

Content Highlights: Master of Social Work (MSW) at MG University