കോവിഡ് കാലത്ത് സര്‍ഗപ്രവര്‍ത്തനങ്ങളുമായി മടവൂര്‍ എന്‍.എസ്.എസ്. സ്‌കൂള്‍

മടവൂര്‍: വിദ്യാര്‍ഥികള്‍ക്ക് ലോക്ഡൗണ്‍കാലം ക്രിയാത്മകമാക്കാന്‍ തിരുവനന്തപുരം ജില്ലയിലെ മടവൂര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തി. സ്‌കൂള്‍ ലിറ്റില്‍ കൈറ്റ് നേതൃത്വം നല്‍കുന്ന 'ഗോ കൊറോണ ഞങ്ങള്‍ തിരക്കിലാണ് ' എന്നപേരില്‍ സര്‍ഗവാസനകള്‍ വളര്‍ത്താനായി തുടങ്ങിയ ഓണ്‍ലൈന്‍ മത്സരം മൂന്നാഴ്ചയായി സജീവമാകുന്നു.
വിദ്യാര്‍ഥികള്‍ക്ക് ലോക്ഡൗണ്‍കാലം വീട്ടില്‍ ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന നിര്‍ദേശങ്ങള്‍ ലഘു വീഡിയോകളിലൂടെയും വിവിധ മാതൃകകളിലൂടെയും സ്‌കൂള്‍ ലിറ്റില്‍ കൈറ്റ് രക്ഷിതാക്കളുടെ മൊബൈലില്‍ എത്തിച്ചാണ് പരിപാടിക്കു തുടക്കമിട്ടത്.
പാചകം, കൃഷി, പൂന്തോട്ട നിര്‍മാണം, പ്രായമായവരുടെ പരിചരണം, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ലഘുവീഡിയോ നിര്‍മണം, പുസ്തകാസ്വാദനം, പുസ്തകവായന, ക്വിസ്, ലഘു പരീക്ഷണങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍, പഠനസാമഗ്രികളുടെ നിര്‍മാണം, സാഹിത്യരചന, ഹോബികള്‍ തുടങ്ങി കുട്ടികളുടെ കഴിവുകള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.
ഇവയുടെ ലഘു വീഡിയോ, ഫോട്ടോകള്‍ എന്നിവ വിവരണങ്ങള്‍ക്കൊപ്പം ലിറ്റില്‍ കൈറ്റ്‌സിന്റെ വാട്സാപ്പിലേക്കു സന്ദേശമയച്ചു നല്‍കണം. മികച്ച പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുത്ത് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നതെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ സ്‌കൂളിലെ ലിറ്റില്‍ കൈറ്റ് മാസ്റ്റര്‍മാരായ സതീഷ് കുമാര്‍, ഷെറിന്‍ എന്നിവര്‍ പറഞ്ഞു.
Content Highlights: Madavoor NSS School Organises Creative Contest for Students
Content Highlights: