വിദ്യാർഥിയായിരിക്കെ സഹോദരിയെയും പിതാവിനെയും മാതാവിനെയും നഷ്ടമായി, വിധിയോടു പൊരുതിയ ഖദീജ ഇനി ഡോക്ടർ

ഖദീജ
ഖദീജ

മണ്ണഞ്ചേരി: വിധിയുടെ ക്രൂരവിനോദത്തെ ചെറു പുഞ്ചിരികൊണ്ടു നേരിട്ട ഖദീജയ്ക്ക് ഒടുവിൽ ഫാർമസിയിൽ ഡോക്ടറേറ്റ്. നന്ദിയിൽ പരേതരായ മൈതീൻ കുഞ്ഞ്-സുബൈദ ദമ്പതിമാരുടെ മകളാണ് വിധിയോടു പൊരുതി ഡോക്ടറേറ്റ് നേടിയത്. ഖദീജ സ്കൂൾവിദ്യാർഥിയായിരിക്കേ സഹോദരി മാജിദയെ വിധി തട്ടിയെടുത്തു.

പഠിച്ചു ജോലിനേടണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിൽ പഠനംതുടങ്ങിയ ഖദീജയ്ക്ക് വൈകാതെ പിതാവിനെ നഷ്ടമായി. മറ്റൊരു സഹോദരി ഫാത്തിമയെ വിവാഹംകഴിച്ച് അയക്കുകയും ചെയ്തിരുന്നു.  മാതാവിനൊപ്പം വീട്ടിൽ തനിച്ചായ ഖദീജയ്ക്ക് പിതാവിന്റെ വേർപാടിന്റെ വേദന മറക്കാൻ ശ്രമിക്കുന്നതിനിടെ മാതാവും നഷ്ടമായി.

ആലപ്പുഴയിലെ സ്കൂളിൽ അധ്യാപികയായിരുന്ന മാതാവ് പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ജീവിതത്തിൽ തനിച്ചായിപ്പോയ ഖദീജ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലായിരുന്നു. ചേർത്തലയിലെ സ്വകാര്യ കോളേജിൽനിന്ന് ഫാംഡി ബിരുദമാണ് ഖദീജ നേടിയത്.
 

Content Highlights: Facing immense personal loss, Khadija persevered to achieve her doctorate in pharmacy,