കേരള സർവകലാശാല ബികോം/ബിബിഎ എൽഎൽബി പരീക്ഷ മാറ്റിവച്ചു

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കേരള സർവകലാശാല 2026 ഒക്ടോബർ 07 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി, 08 ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എൽഎൽബി എന്നീ ഡിഗ്രി പരീക്ഷകളിൽ 07.10.2026, 08.10.2026 ദിവസങ്ങളിലെ പരീക്ഷകൾ മാത്രം മാറ്റിവച്ചിരിക്കുന്നു. മാറ്റിവച്ച പരീക്ഷകൾ യഥാക്രമം ഒക്ടോബർ 26, 27 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.