ജോലിയുള്ളവർക്ക് പോളിടെക്നിക് കോളേജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി

Image: Freepik
Image: Freepik

ജോലിയുള്ളവർക്കായി കേരളത്തിലെ വിവിധ പോളിടെക്നിക് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രോഗ്രാം പ്രവേശനത്തിന് ശനിയാഴ്ചവരെ അപേക്ഷിക്കാം. .

യോഗ്യത

10+2/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി/ പ്രോസ്പെക്ടസ് പ്രകാരമുള്ള മറ്റേതെങ്കിലും നിർബന്ധവിഷയം പഠിച്ച് ജയിച്ചിരിക്കണം. പത്താംക്ലാസ് കഴിഞ്ഞ് രണ്ടുവർഷത്തെ എൻസിവിടി/എസ്‌സിവിടി/കെജിസിഇ മെട്രിക് കോഴ്സ് ജയിച്ചവർക്കും അപേക്ഷിക്കാം. സർക്കാർവകുപ്പുകൾ/രജിസ്ടർ ചെയ്യപ്പെട്ടിട്ടുളള വ്യവസായം, കേന്ദ്ര/സംസ്ഥാന ഓർഗനൈസേഷനുകൾ, പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ, എംഎസ്എംഇകൾ, സർക്കാർ/ബോർഡ് (സംസ്ഥാനം/കേന്ദ്രം) അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയിൽ ജോലിചെയ്യുന്ന പ്രൊഫഷണലുകളായിരിക്കണം.

അപേക്ഷകർക്ക് മുകളിൽ സൂചിപ്പിച്ച സ്ഥാപനങ്ങളിലൊന്നിൽ, കുറഞ്ഞത് ഒരുവർഷത്തെ ഫുൾ ടൈം/റെഗുലർ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സ്വയംതൊഴിൽ ചെയ്യുന്നവരുടെ കാര്യത്തിൽ ഒരു വർഷത്തെ സ്വയം സംരംഭകത്വ പ്രവൃത്തിപരിചയം വേണം. അവർ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. ബന്ധപ്പെട്ട മേഖലയിൽ സാങ്കേതിക പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷാർഥിയുടെ ജോലിസ്ഥലം/താമസസ്ഥലം, പഠന കേന്ദ്രത്തിന്റെ 75 കിലോമീറ്റർ പരിധിയിലായിരിക്കണം.സർക്കാർ/എയ്ഡഡ് -26,250 രൂപ. കോസ്റ്റ് ഷെയറിങ് -30,000 രൂപ. സ്വാശ്രയം - സർക്കാർ സീറ്റ് 25,000 രൂപ, മാനേജ്മെൻ്റ് സീറ്റ് 37,500 രൂപ എന്നിങ്ങനെയാണ് പ്രതിവർഷ ട്യൂഷൻഫീസ്.

അപേക്ഷ

പ്രവേശനത്തിൽ താത്‌പര്യമുള്ളവർ ആദ്യം www.polyadmission.org/wp ൽ ഫീസായി 400 രൂപ ഓൺലൈനായി അടച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.തുടർന്ന് സൈറ്റിൽ അപേക്ഷ നൽകണം. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീ അടയ്ക്കാനും അപേക്ഷ നൽകാനുമുള്ള അവസാന തീയതി ജൂൺ 21.

Content Highlights: Kerala Polytechnic Lateral Entry Diploma