പ്ലസ്‌വൺ അലോട്‌മെന്റ്: ആദ്യദിനം സ്കൂളിൽ ചേർന്നത് 40,586 പേർ

ഹരിപ്പാട്: പ്ലസ്‌വൺ ആദ്യ അലോട്‌മെന്റ് പ്രകാരം 40,586 പേർ തിങ്കളാഴ്ച സ്കൂളിൽ ചേർന്നു. ഇതിൽ 29,053 കുട്ടികൾ സ്ഥിരം പ്രവേശനം നേടിയവരാണ്. ബാക്കി 11,533 പേർ അടുത്ത അലോട്‌മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടിയവരും. ആദ്യ അലോട്‌മെന്റിൽ 2,46,638 പേരാണ് ഉൾപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം.
ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്കാണ് താത്കാലിക പ്രവേശനത്തിന് അനുമതി.
വിവിധ ജില്ലകളിലെ അലോട്‌മെന്റ് പ്രവേശന നില (തിങ്കളാഴ്ച വൈകീട്ട് വരെ)
ജില്ല | അലോട്‌മെന്റ് | സ്ഥിരം | താത്കാലികം |
തിരുവനന്തപുരം | 22,161 | 3,594 | 582 |
| കൊല്ലം | 19,178 | 2,680 | 915 |
പത്തനംതിട്ട | 7,956 | 1,028 | 227 |
ആലപ്പുഴ | 13,627 | 1,420 | 327 |
കോട്ടയം | 10,928 | 1,239 | 243 |
ഇടുക്കി | 6,268 | 554 | 189 |
എറണാകുളം | 19,038 | 2,075 | 802 |
തൃശ്ശൂർ | 21,514 | 2,895 | 1,198 |
പാലക്കാട് | 22,548 | 2,831 | 1,178 |
കോഴിക്കോട് | 23,782 | 2,528 | 1136 |
മലപ്പുറം | 40,554 | 3663 | 2,441 |
വയനാട് | 7,131 | 739 | 566 |
കണ്ണൂർ | 20,584 | 2,789 | 1,134 |
കാസർകോട് | 11,369 | 1018 | 595 |
| ആകെ | 2,46,638 | 29,053 | 11,533 |
Content Highlights: On the first day of the Kerala Plus One first allotment, 40,586 students secured admission. This includes 29,053 permanent and 11,533 temporary admissions. Out of 2,46,638 allotted students, candidates can report to schools until Wednesday at 5 PM.