സ്‌കൂൾതുറക്കൽ; ഇതാ ഒരു പ്രഥമാധ്യാപികയുടെ പഴ്‌സ് ചോർന്ന കഥ, ചെലവായത് 43200 രൂപ

#രശ്മി രഘുനാഥ്

കോട്ടയം: സ്‌കൂൾ തുറക്കുക എന്നാൽ കുട്ടികൾക്ക് പുത്തനുടുപ്പും കുടയുമായി വരാനുള്ള ദിവസമാണ്. എന്നാൽ, നമ്മുടെ സർക്കാർസ്‌കൂളിലെ പ്രഥമാധ്യാപകർക്ക് അത് 'പോക്കറ്റ് കാലിയാക്കൽ' ദിനമാണ്.

കോട്ടയത്തെ ഒരു എൽ.പി. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ ഈവർഷത്തെ കണക്കുപുസ്തകം നോക്കിയാൽ ആർക്കും തലകറങ്ങും. ഇക്കുറി സർക്കാർ പലതരം 'ഫിറ്റ്‌നസ്' സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ, ഈ അധ്യാപികയ്ക്ക് ആകെ ചെലവായത് 43,200 രൂപ. ഇത് സംസ്ഥാനത്തിന്റെ ഒരു പരിച്ഛേദംകൂടിയാണ്.

പ്രഥമാധ്യാപിക പറയുന്നത്

''കഴിഞ്ഞവർഷം പെയിന്റടിക്കാൻ ഒരു സ്‌പോൺസറെ കണ്ടെത്തി 15,000 രൂപയ്ക്ക് പെയിന്റടിച്ചപ്പോൾ പകുതി പൈസയേ എനിക്ക് എടുക്കേണ്ടിവന്നുള്ളൂ. അല്ലെങ്കിൽ ഇക്കുറി പെയിന്റടിയുടെ ചെലവും വരുമായിരുന്നു. കഴിഞ്ഞകൊല്ലം പഞ്ചായത്തിൽനിന്ന് അറ്റകുറ്റപ്പണിക്കായി 10,000 രൂപ തന്നിരുന്നു. ഇത്രയും ഫിറ്റ്‌നെസിന് വേണ്ടിവന്നില്ല. അതുകൊണ്ട് പോക്കറ്റിൽനിന്ന് ഇത്ര ചെലവാക്കേണ്ടിവന്നില്ല.''

ചെലവിങ്ങനെ

കിണറും വെള്ളവും

കിണർ ക്ലോറിനേഷൻ, വെള്ളം പരിശോധന, കിണർ തേകൽ... അങ്ങനെ വെള്ളത്തിനായിമാത്രം ചെലവായത് 5,200 രൂപ.

കാടും പടലും പാമ്പും

സ്‌കൂൾപരിസരത്തെ കാടുവെട്ടിത്തെളിക്കാൻ 5000 രൂപ. പാമ്പുകേറാൻ സാധ്യതയുള്ള ദ്വാരങ്ങൾ സിമന്റിട്ട് അടയ്ക്കാൻ 1500 രൂപ.

ഷോട് സർക്കിറ്റും ഫാനും

ഇലക്ട്രീഷ്യന് നൽകിയ ഫീസ്, സ്വിച്ച് ബോർഡ് പണി, ഫാൻവാങ്ങൽ എല്ലാംകൂടി 5500 രൂപ.

മരപ്പണി, അടുക്കളച്ചെലവ്

മരച്ചില്ലകൾ മുറിച്ചുമാറ്റാൻ 8,500 രൂപ.

അഗ്‌നിരക്ഷാ ഉപകരണം 3000 രൂപ. അടുക്കളയിൽ മിക്‌സി, തവി, അരിപ്പ ഉൾപ്പെടെയുള്ളവ വാങ്ങാൻ 2500 രൂപ.

ഓഫീസ് ചെലവ്

രജിസ്റ്റർ, പേന, മറ്റ് സ്റ്റേഷനറി എന്നിവയ്ക്കായി 2000 രൂപ.

ഫർണിച്ചർ

തകർന്ന ബെഞ്ചും കസേരയും നന്നാക്കാൻ 4500 രൂപ.

ആഘോഷം

സ്‌കൂൾതുറപ്പിന് പായസം കൊടുക്കാൻ 2000 രൂപ, സമ്മാനത്തിന് 3500 രൂപ.

സ്‌കൂൾതുറപ്പിന്റെ ആരവങ്ങൾക്കിടയിൽ ആ പ്രഥമാധ്യാപികയുടെ നിശ്ശബ്ദമായ ഈ 'ത്യാഗം' ആരും അറിയുന്നില്ല.

സർക്കാർ സ്‌കൂളിൽ മാത്രം

ഇത് സർക്കാർ സ്‌കൂളിൽ മാത്രം നടക്കുന്ന പ്രതിഭാസമാണ്. എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ മാനേജ്‌മെന്റിന്റെ സഹായം കിട്ടാറുണ്ട്. പുറമെ അധ്യാപകർ എല്ലാ മാസവും ഒരു നിശ്ചിത തുക ഇത്തരം ആവശ്യത്തിനായി മാറ്റിവെക്കാറുണ്ട്. പക്ഷേ പല സർക്കാർ സ്‌കൂളുകളിലും ഇത്തരം ചെലവ് പ്രഥമാധ്യാപകരുടെ മാത്രം ഉത്തരവാദിത്തമായി കാണുന്നുവെന്നാണ് പരക്കേയുള്ള പരാതി. മുടക്കുന്ന പണം പലപ്പോഴും സർക്കാർ സ്‌കൂളിലെ പ്രഥമാധ്യാപകർക്ക് തിരിച്ചുകിട്ടാറില്ല. ചില സ്‌കൂളുകളിൽ രക്ഷാകർതൃസംഘടനകളിൽ നിന്നും മറ്റ

Content Highlights: Headmistress spent 43,200 INR from personal funds for school reopening preparations., Expenses covered well cleaning, site clearing, electrical repairs, and kitchen supplies., Highlights the lack of adequate government funding for routine school maintenance., Contrast between government and aided school management support structures., Teachers often bear these costs without reimbursement.