JEE MAINS 2026; ജനുവരി സെഷൻ രണ്ടാംഘട്ട അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

ജെഇഇ മെയിൻസ് 2026 ജനുവരി 28,29 തീയതികളിൽ നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അപേക്ഷ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
വിദ്യാർഥിയുടെ പേര്, ജനനത്തീയതി, പരീക്ഷാതീയതി, പരീക്ഷാകേന്ദ്രം, സമയം പോലുള്ള പ്രധാനപ്പെട്ട വിവരങ്ങളാണ് അഡ്മിറ്റ് കാർഡിലുണ്ടാവുക. പരീക്ഷാകേന്ദ്രത്തിലെത്തുന്ന വിദ്യാർഥികളുടെ കൈവശം നിർബന്ധമായും അഡ്മിറ്റ് കാർഡും സാധുവായ ഫോട്ടോ പതിപ്പിച്ച തിരച്ചറിയൽ കാർഡും ഉണ്ടായിരിക്കണം.
- jeemain.nta.nic.in സന്ദർശിക്കുക.
- ഹോംപേജിലെ ‘അഡ്മിറ്റ് കാർഡ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ നമ്പറും പാസ്‌വേഡും നൽകുക.
- സ്‌ക്രീനിൽ ദൃശ്യമാകുന്ന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടത്തുക. ഡൗൺലോഡ് ചെയ്യുന്ന അഡ്മിറ്റ് കാർഡിൽ പ്രധാനപ്പെട്ട വിവരങ്ങൾ ഉണ്ടെന്ന് വിദ്യാർഥികൾ ഉറപ്പുവരുത്തണം. വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ, ഒപ്പ് എന്നവയിൽ എന്തെങ്കിലും പിശക് കണ്ടെത്തിയാൽ എൻടിഎ ഹെൽപ്‌ഡെസ്‌കുമായി ബന്ധപ്പെടണം.
Content Highlights: JEE Mains 2026 admit cards for Jan 28-29 exams are out! Download from the official website using application number & password. Check details and ensure you have ID proof.