നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റിലേക്ക് (ജെഎന്‍വിഎസ്ടി) രജിസ്‌ട്രേഷനുകള്‍ ആരംഭിച്ച് നവോദയ വിദ്യാലയ സമിതി (എന്‍വിഎസ്). നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 2025-26 അധ്യയനവര്‍ഷത്തിലേക്കുള്ള പ്രവേശനത്തിന് navodaya.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
സെപ്റ്റംബര്‍ 16 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. രണ്ട് ഘട്ടങ്ങളായിട്ടാണ് പ്രവേശനപരീക്ഷ നടത്തുക. ഒന്നാം ഘട്ടം 2025 ജനുവരി 18-നും രണ്ടാം ഘട്ടം 2025 ഏപ്രില്‍ 12-നുമാകും നടത്തുക.
യോഗ്യത: അപേക്ഷിക്കുന്നവര്‍ മേയ് 1 2023-നും ജൂലായ് 31 2015-നുമിടയില്‍ ജനിച്ചവരാകണം. 75 ശതമാനം സീറ്റുകളും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് (റൂറല്‍ സ്റ്റുഡന്റ്‌സ്) വേണ്ടിയാണ്. ഇവര്‍ അംഗീകൃത സ്‌കൂളുകളില്‍ നിന്ന് 3,4,5 ക്ലാസുകള്‍ പാസായിരിക്കണം. 3, 4, 5 ക്ലാസുകളില്‍ പട്ടണപ്രദേശങ്ങളില്‍ ഒരു ദിവസത്തെയെങ്കിലും ക്ലാസിന് ഇരുന്നവരെയാണ് അര്‍ബന്‍ സ്റ്റുഡന്റുകളായി കാണക്കാക്കുക.
ജെഎന്‍വിഎസ്ടി 2025 എക്‌സാം പാറ്റേണ്‍
മെന്റല്‍ എബിലിറ്റി: 40 ചോദ്യങ്ങള്‍, 50 മാര്‍ക്ക്, 60 മിനിറ്റ്
അരിത്തമെറ്റിക്: 20 ചോദ്യങ്ങള്‍, 25 മാര്‍ക്ക്, 30 മിനിറ്റ്
ലാംഗ്വേജ്: 20 ചോദ്യങ്ങള്‍, 25 മാര്‍ക്ക്, 30 മിനിറ്റ്
ട്ടോട്ടല്‍: എല്ലാ സെക്ഷനുകളിലെയും നൂറ് മാര്‍ക്കിനായി 80 ഒബജെക്ടീവ് ചോദ്യങ്ങള്‍. (Total: 80 objective questions for 100 marks across all sectiosn)
Content Highlights: jawahar navodaya vidyalaya Class sixth admission