മദ്രാസ് ഐ.ഐ.ടി.യിൽ സമ്മർ ഇന്റേൺഷിപ്പ്

#അജീഷ് പ്രഭാകരൻ
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ് ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കായി സമ്മർ ഫെലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എൻജിനിയറിങ്, മാനേജ്‌മെന്റ്, സയൻസസ്, ഹ്യുമാനിറ്റീസ് മേഖലയിലെ വിദ്യാർഥികൾക്കാണ് അവസരം.

മികച്ച വിദ്യാർഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള അക്കാദമിക് ഗവേഷണത്തിൽ താത്പര്യവും അവബോധവും വളർത്തുന്നതിനായാണ് സ്റ്റൈെപ്പൻഡോടുകൂടി പ്രോഗ്രാം നടത്തുന്നത്. മേയ് 18 മുതൽ ജൂലായ് 17 വരെയാകും പ്രോഗ്രാം.

യോഗ്യത

മൂന്നാംവർഷ ബിരുദ (ബി.ഇ., ബി.ടെക്., ബി.എസ്‌സി. എൻജിനിയറിങ്, മൂന്നുവർഷ ബി.എസ്‌സി. കെമിസ്ട്രി, ഫിസിക്സ് ആൻഡ് മാത്തമാറ്റിക്സ്. ഇന്റഗ്രേറ്റഡ്/ഡ്യുവൽ ഡിഗ്രി മാസ്റ്റേഴ്‌സ് പ്രോഗ്രാമിന്റെ (എം.ഇ., എം.ടെക്., എം.എസ്‌സി.) മൂന്ന്, നാല് വർഷ വിദ്യാർഥികൾ, എം.എസ്‌സി./എം.എ./എം.ബി.എ. ആദ്യവർഷ വിദ്യാർഥികൾ എന്നീ മികച്ച അക്കാദമിക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെമിനാറുകളിലെ പേപ്പർ അവതരണം, പ്രോജക്ടുകൾ, ഡിസൈൻ മത്സരങ്ങളിൽ പങ്കെടുത്തത്, മാത്തമാറ്റിക്സ് ഒളിമ്പ്യാടിലെ സ്‌കോർ/റാങ്ക്, മറ്റ് അവാർഡുകൾ എന്നിവ പരിഗണിക്കും.

സ്റ്റൈെപ്പൻഡ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുമാസത്തേക്ക് പ്രതിമാസം 15,000 രൂപവീതം സ്റ്റൈെപ്പൻഡായി ലഭിക്കും. ഹോസ്റ്റൽ/മെസ് സൗകര്യം ലഭ്യതയ്ക്കു വിധേയമായി അനുവദിക്കും.

പങ്കെടുക്കുന്ന വകുപ്പുകൾ

 എൻജിനിയറിങ് വിഭാഗം: എയ്‌റോസ്‌പെയ്‌സ് എൻജിനിയറിങ്, അപ്ലൈഡ് മെക്കാനിക്സ് ആൻഡ് ബയോമെഡിക്കൽ എൻജി. ബയോ ടെക്‌നോളജി, കെമിക്കൽ എൻജി., സിവിൽ എൻജി., കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി., ഡേറ്റാ സയൻസ് ആൻഡ് എ.ഐ., എൻജിനിയറിങ് ഡിസൈൻ, ഇലക്‌ട്രിക്കൽ എൻജി., മെക്കാനിക്കൽ എൻജി., മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, മെറ്റലൂർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജി., ഓഷ്യൻ എൻജി.

സയൻസ് വിഭാഗം: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്

മാനേജ്‌മെന്റ് സ്റ്റഡീസ്

അപേക്ഷ

ssp.iitm.ac.in/summer-fellowship-registration വഴി മാർച്ച് രണ്ടിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

Content Highlights: IIT Madras offers a paid Summer Fellowship Program for UG/PG students in Engineering, Management, Science & Humanities.