സ്‌കൂൾവിദ്യാർഥികൾക്ക് ഐഐടിയുടെ കോഴ്‌സുകൾ

ചെന്നൈ: സ്കൂൾവിദ്യാർഥികൾക്കായി മദ്രാസ് ഐഐടി നടത്തുന്ന കോഴ്‌സുകൾ വിപുലമാക്കുന്നു. എട്ടാഴ്ച നീളുന്ന 10 ഓൺലൈൻ കോഴ്‌സുകളാണ് ഓഗസ്റ്റിൽ തുടങ്ങുക.
വിദ്യാർഥികൾക്ക് പുതുതലമുറ വിഷയങ്ങളെപ്പറ്റി മികച്ച അവബോധം നൽകുക എന്നതാണ് കോഴ്‌സിന്റെ ഉദ്ദേശ്യം. മദ്രാസ് ഐഐടിയിലെ വിദഗ്ധ അധ്യാപകരാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് സിസ്റ്റംസ്, ആർക്കിടെക്ചർ, ഇക്കോളജി, ബയോളജിക്കൽ സിസ്റ്റംസ്, ലോ, എയ്‌റോസ്പെയ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിലാണ് കോഴ്‌സ്. പ്രവേശന നടപടികൾ ആരംഭിച്ചു. താത്പര്യമുള്ള സ്കൂളുകൾക്ക് code.iitm.ac.in/schoolconnect വഴി രജിസ്റ്റർ ചെയ്യാം.
Content Highlights: IIT Madras Expands Online Courses for School Students