ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഗവേഷണം

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ജൂലൈ സെഷനിലെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 7 വരെ അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സസ്, ഹ്യൂമാനിറ്റീസ് എന്നീ 7 വകുപ്പുകളില്‍ ഗവേഷണാവസരങ്ങളുണ്ട്.
അപേക്ഷഫീസ് 700 രൂപയാണ്.എസ്‌സി,എസ്ടി,ഇഡബ്യുഎസ്, ഭിന്നശേഷി വിഭാഗം,വനിതകള്‍ എന്നിവര്‍ക്ക് 350 രൂപയാണ് അപേക്ഷ ഫീസ്.
2025 മേയ് 7ന് 35 വയസില്‍ കവിയരുത്.ജൂണ്‍ 16നാണ് സ്‌ക്രീനിങ് ടെസ്റ്റ്. ഇതിന് ശേഷം അഭിമുഖ റൗണ്ടിലും പങ്കെടുക്കണം.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://admission.iist.ac.in/
Content Highlights: PhD Admissions Open at IIST Thiruvananthapuram