പ്ലസ്ടുക്കാര്‍ക്ക് ശാസ്ത്രപഠനത്തിന് ഐസര്‍, പ്രവേശനം ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിമാത്രം

#ഡോ. എസ്. രാജൂകൃഷ്ണന്‍
IISER TVM
IISER TVM

ഗവേഷണങ്ങള്‍ക്ക് ഊന്നല്‍നല്‍കി വിവിധ ശാസ്ത്രവിഷയങ്ങളിലെ ബാച്ച്ലര്‍, ഇന്റഗ്രേറ്റഡ് ബാച്ച്ലര്‍-മാസ്റ്റേഴ്‌സ് പഠനങ്ങള്‍ക്ക് അവസരമൊരുക്കുന്ന ദേശീയതല സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), 2025-26ലെ പ്രവേശനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ബര്‍ഹാംപുര്‍, ഭോപാല്‍, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി എന്നീ ഐസറുകളിലാണ് പ്രവേശനാവസരമുള്ളത്. ഗവേഷണാധിഷ്ഠിത ഇന്റേണ്‍ഷിപ്പുകള്‍, പ്രോജക്ടുകള്‍, ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതിയാണ് ഐസറിലുള്ളത്.

പ്രോഗ്രാമുകള്‍

വിവിധ ഐസറുകളിലായി അഞ്ചുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ്-മാസ്റ്റര്‍ ഓഫ് സയന്‍സ് (ബി.എസ്.-എം.എസ്.) പ്രോഗ്രാം, ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സസ്, ജിയോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സസ്, ഇന്റഗ്രേറ്റഡ് ആന്‍ഡ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സസ് എന്നിവയില്‍ ലഭ്യമാണ്. ഓരോ കേന്ദ്രത്തിലും ലഭ്യമായ വിഷയങ്ങള്‍ ംംം.ശശലെൃമറാശശൈീി.ശി ല്‍ ലഭിക്കും. ഭോപാലില്‍ നാലുവര്‍ഷ ബി.ടെക്., നാലുവര്‍ഷ ബി.എസ്. ഇക്കണോമിക് സയന്‍സസ് എന്നീ പ്രോഗ്രാമുകളും തിരുപ്പതിയില്‍ നാലുവര്‍ഷ ബി.എസ്. ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് പ്രോഗ്രാമും (2025ല്‍ ആരംഭിക്കുന്നു) ഉണ്ട്.

തിരുവനന്തപുരം ഐസര്‍

തിരുവനന്തപുരത്ത് വിതുരയിലുള്ള ഐസര്‍ കാംപസില്‍ ബേസിക് സയന്‍സസില്‍ (ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍) ബി.എസ്.-എം.എസ്. പ്രോഗ്രാമും ഇന്റഗ്രേറ്റഡ് ആന്‍ഡ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ് (ബയോളജിക്കല്‍, കെമിക്കല്‍, േഡറ്റ, എര്‍ത്ത് എന്‍വയണ്‍മെന്റല്‍ ആന്‍ഡ് സസ്റ്റെയിനബിലിറ്റി, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍- സയന്‍സസ്) ബി.എസ്.- എം.എസ്. പ്രോഗ്രാമും ലഭ്യമാണ്. നാലാം സെമസ്റ്ററില്‍ ലഭ്യമായ 10 സ്ട്രീമുകളില്‍ ഒന്ന് തിരഞ്ഞെടുക്കണം.

പ്രവേശന അര്‍ഹത

  • അപേക്ഷകര്‍ ഇന്ത്യക്കാരോ പഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ.)/ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) വിഭാഗക്കാരോ ആയിരിക്കണം.
  • കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ (സി.ഒ.ബി.എസ്.ഇ.) ഇന്‍ ഇന്ത്യ അംഗീകാരമുള്ള പ്ലസ്ടു/തത്തുല്യ പരീക്ഷ സയന്‍സ് സ്ട്രീമില്‍ പഠിച്ച്, മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങി (പട്ടികവിഭാഗ/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് നേടി ജയിച്ചിരിക്കണം.
  • പ്ലസ്ടു പരീക്ഷ ജയിച്ചവര്‍ഷം ഏതുമാകാം.
  • പ്ലസ്ടു/തത്തുല്യ പരീക്ഷ 2025-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും താത്കാലികമായി അപേക്ഷിക്കാം.
  • പ്ലസ്ടു/തത്തുല്യ തലത്തില്‍, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ മൂന്നുവിഷയങ്ങളെങ്കിലും പഠിച്ചിരിക്കണം.
  • ജനിച്ചത് 2000 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ആയിരിക്കണം. 1995 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ജനിച്ച പട്ടിക-ഭിന്നശേഷി വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
  • നാലുവര്‍ഷ ബി.എസ്., ബി.ടെക്. പ്രോഗ്രാമുകളിലേക്ക് പരിഗണിക്കപ്പെടാന്‍, അപേക്ഷാര്‍ഥി പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.
  • ഏതെങ്കിലും ബോര്‍ഡ്, പ്ലസ്ടുതല പരീക്ഷാഫലം 11, 12 ക്ലാസുകളിലെ പരീക്ഷകളുടെ മാര്‍ക്കുകള്‍ മൊത്തത്തില്‍ പരിഗണിച്ചാണ് നല്‍കുന്നതെങ്കില്‍ അവരുടെ 12-ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.
  • മൂന്നുവര്‍ഷ ഡിപ്ലോമ/തത്തുല്യ കോഴ്‌സില്‍ മൂന്നുവര്‍ഷത്തെയും പരീക്ഷകളുടെ മാര്‍ക്ക് പരിഗണിച്ചാണ് ഫലം നിര്‍ണയിക്കുന്നതെങ്കില്‍, അവര്‍ക്ക് അന്തിമവര്‍ഷ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കേ പരിഗണിക്കുകയുള്ളൂ.
  • സെമസ്റ്റര്‍ സമ്പ്രദായമുള്ള ബോര്‍ഡുകളുടെ കാര്യത്തില്‍ രണ്ട് അന്തിമ സെമസ്റ്ററുകളില്‍ ലഭിച്ച മാര്‍ക്കായിരിക്കും പരിഗണിക്കുക.
  • ഏതെങ്കിലും ബോര്‍ഡ് തത്തുല്യ മാര്‍ക്ക് ശതമാനം വ്യക്തമാക്കാതെ ലെറ്റര്‍ ഗ്രേഡ് മാത്രമാണ് ഗ്രേഡ് ഷീറ്റില്‍ നല്‍കുന്നതെങ്കില്‍, തത്തുല്യ മാര്‍ക്ക് വ്യക്തമാക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ബോര്‍ഡില്‍നിന്ന് വാങ്ങി, മാര്‍ക്ക്-ഷീറ്റ് സമര്‍പ്പണ സമയപരിധിക്കകം നല്‍കണം. നല്‍കാത്ത പക്ഷം ഐസര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള രീതിയില്‍ തത്തുല്യ മാര്‍ക്ക് നിര്‍ണയിക്കും.
  • പ്ലസ്ടു പരീക്ഷ ഏതുകാരണത്താലായാലും ഒന്നില്‍ക്കൂടുതല്‍ തവണ അഭിമുഖീകരിച്ചിട്ടുണ്ടെങ്കില്‍, ഏതുവര്‍ഷമാണോ മൊത്തത്തില്‍ ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ചത് ആ വര്‍ഷത്തെ പരീക്ഷാഫലം അര്‍ഹതയ്ക്ക് പരിഗണിക്കും.

ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്

ഒരു ചാനല്‍വഴി മാത്രമേ ഐസര്‍ ബി.എസ്.-എം.എസ്./ബി.എസ്./ബി.ടെക്. പ്രവേശനം ഉണ്ടായിരിക്കൂ-ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.എ.ടി.) വഴി. മേയ് 25-ന് രാവിലെ ഒന്‍പതിന് നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റി(ഐ.എ.ടി.)ന് മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍നിന്ന് 15 വീതം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് നാലുമാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടപ്പെടും. പരമാവധി മാര്‍ക്ക് 240. ഇതില്‍ ലഭിക്കുന്ന മാര്‍ക്ക് പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. പരീക്ഷ അഭിമുഖീകരിക്കുന്ന എല്ലാവര്‍ക്കും റാങ്ക് കിട്ടണമെന്നില്ല. റാങ്ക് പട്ടികയിലേക്ക് പരിഗണിക്കപ്പെടാനുള്ള കട്ട് ഓഫ് സ്‌കോര്‍ യഥാസമയം പ്രഖ്യാപിക്കും. പരീക്ഷയിലെ വിഷയങ്ങളുടെ സിലബസ്, മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ എന്നിവ സൈറ്റില്‍ കിട്ടും. മോക്ക് ടെസ്റ്റ് സൈറ്റില്‍ ലഭ്യമാക്കും.

അപേക്ഷ: www.iiseradmission.in-ല്‍ മാര്‍ച്ച് അഞ്ചുമുതല്‍ ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 2000 രൂപ. പട്ടികവിഭാഗ/ഭിന്നശേഷിക്കാര്‍ക്ക് 1000 രൂപ. അപേക്ഷയിലെ പിശകുകള്‍ തിരുത്താന്‍ ഏപ്രില്‍ 21, 22 തീയതികളില്‍ അവസരമുണ്ടാകും. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് മേയ് 15-ന് സൈറ്റില്‍ ലഭ്യമാക്കും. 25-ന് ഐ.എ.ടി. കഴിഞ്ഞ് ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തും.

സീറ്റുകള്‍: ഐസര്‍ അഡ്മിഷന്‍ വെബ്‌സൈറ്റ് പ്രകാരം എല്ലാ പ്രോഗ്രാമുകള്‍ക്കുംകൂടി മൊത്തം 2333 സീറ്റുണ്ട്. ബി.എസ്.- എം.എസ്. (അഞ്ചുവര്‍ഷം) പ്രോഗ്രാം സീറ്റ് ലഭ്യത: ബര്‍ഹാംപുര്‍-300, ഭോപാല്‍-300, കൊല്‍ക്കത്ത-280, മൊഹാലി-270, പുണെ-288, തിരുവനന്തപുരം-320, തിരുപ്പതി-350 (2108). ബി.എസ്. ഇക്കണോമിക് സയന്‍സസ് (ഭോപാല്‍)-35, ബി.എസ്. ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് (തിരുപ്പതി) -50, ബി.ടെക്. (ഭോപാല്‍)-140 (മൊത്തം 225). ഐസര്‍ നടത്തുന്ന അലോട്‌മെന്റ് പ്രക്രിയ വഴിയാണ് പ്രവേശനം. നിയമാനുസൃത സംവരണമുണ്ടായിരിക്കും.

സ്‌കോളര്‍ഷിപ്പ് : പ്രവേശനം നേടുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രസാങ്കേതികവകുപ്പ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പിന് (പരിമിതമായ എണ്ണം) അര്‍ഹതയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

ഐ.എ.ടി. സ്‌കോര്‍ മറ്റുപ്രവേശനങ്ങള്‍ക്ക്

  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.), ബെംഗളൂരു നടത്തുന്ന നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ് (ബി.എസ്.) റിസര്‍ച്ച് പ്രോഗ്രാമിലെ 2025-ലെ പ്രവേശനത്തിന് ഒരു പ്രവേശനചാനല്‍ ഐ.എ.ടി. 2025 സ്‌കോര്‍ പരിഗണിച്ച് ആയിരിക്കും (ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് 2025 വഴിയും ഇവിടെ പ്രവേശനം നല്‍കുന്നുണ്ട്). മേയ് ഒന്നുമുതല്‍ ജൂണ്‍ ആറുവരെ ഐ.ഐ.എസ്സി.യിലേക്ക് ബി.എസ്. പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക്: bs-ug.iisc.ac.in
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ് (ബി.എസ്.) മെഡിക്കല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് പ്രോഗ്രാമിലെ 2024-ലെ പ്രവേശനം ഐ.എ.ടി. 2024 സ്‌കോര്‍ പരിഗണിച്ചായിരുന്നു. 2025-ല്‍ ഈ സ്‌കോര്‍ പ്രവേശനത്തിന് പരിഗണിക്കുന്നുണ്ടെങ്കില്‍ സ്ഥാപനത്തിലേക്ക് അവരുടെ വിജ്ഞാപന പ്രകാരം പ്രത്യേകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: mst.iitm.ac.in


 

Content Highlights: IISER IAT 2025 registration from March 5, exam on May 25