ഐഐഎം കോഴിക്കോട് പ്രവേശനം: കാറ്റ് സ്‌കോറിനൊപ്പം അഭിമുഖവും എഴുത്തുപരീക്ഷയും; വിവിധ മാനദണ്ഡങ്ങൾ അറിയാം

#Education Desk
ഐഐഎം കോഴിക്കോട്.|Photo: IIM Kozhikode
ഐഐഎം കോഴിക്കോട്.|Photo: IIM Kozhikode

2026- 28 അധ്യയന വർഷത്തേക്കുള്ള എംബിഎ പ്രോഗ്രാമിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് അഭിമുഖത്തിനായുള്ള നടപടികൾ ആരംഭിച്ച് ഐഐഎം കോഴിക്കോട്. CAT പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഐഐഎം കോഴിക്കോട് തിരഞ്ഞെടുത്തവർക്കും, നിർദ്ദിഷ്ട യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ വിദ്യാർഥികൾക്കും ഓൺലൈനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ഇമെയിൽ അയക്കും. ഈ രജിസ്‌ട്രേഷൻ കൃത്യമായി പൂർത്തിയാക്കിയവരെ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക.

അപേക്ഷയുടെ ആദ്യ ഘട്ടത്തിൽ അഗ്രഗേറ്റ് ഇൻഡക്‌സ് സ്‌കോർ (AIS) ഉപയോഗിച്ച് വിദ്യാർഥികളെ ഷോർട്‌ലിസ്റ്റ് ചെയ്യും. കാറ്റ് പരീക്ഷയുടെ സ്‌കോർ, പത്താം ക്ലാസ്, പ്ലസ് ടു പഠനവുമായി ബന്ധപ്പെട്ട രേഖകൾ, പ്രവൃത്തി പരിചയം, അക്കാദമിക് പശ്ചാത്തലം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി പരിഗണിച്ചാണ് എഐഎസ് സ്‌കോർ തയ്യാറാക്കുക.

സ്റ്റേജ് രണ്ടിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷയിൽ കൂടി പങ്കെടുക്കണം. തുടർന്നാണ് അഭിമുഖം നടത്തുക. ഇത് കൂടി കഴിഞ്ഞ ശേഷമാണ് മുഴുവൻ സ്‌കോർ കണക്കാക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രസിദ്ധീകരിക്കുന്ന അന്തിമ സ്‌കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുക.

ഇന്ത്യയിലെ ആറ് നഗരങ്ങളിലാണ് പ്രവേശനനടപടികൾ ഉണ്ടാവുക. ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സൗകര്യം ഉണ്ടായിരിക്കും.

അന്തിമ സ്‌കോർ വെയിറ്റേജ് ഘടന:

AIS സ്‌കോർ (സ്റ്റേജ് 2): 40%
എഴുത്ത് പരീക്ഷ (WAT): 20%
അഭിമുഖം: (PI): 40%

Content Highlights: Learn about the IIM Kozhikode admission process, including CAT selection, AIS, written tests, interviews, and final merit lists.