ഐ.ഐ.എം. 'കാറ്റ്': കണ്ണൂര്‍ സ്വദേശിക്ക് ഉന്നതവിജയം
ബെംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റു (ഐ.ഐ.എം.)കളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ (കാറ്റ്) യില്‍ മലയാളിയുവാവ് ഉന്നതവിജയം നേടി. ബെംഗളൂരു കല്യാണ്‍ നഗറിലെ ഒ.എം.ബി.ആര്‍. ലേഔട്ടില്‍ താമസിക്കുന്ന അശ്വിനാണ് മികച്ചവിജയം നേടിയത്.

100 പെര്‍സന്റൈല്‍ നേടിയാണ് ഐ.ടി. കമ്പനി ജീവനക്കാരനായ അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്. രാജ്യത്ത് 10 പേര്‍ക്കാണ് 100 പെര്‍സെന്റൈല്‍ മാര്‍ക്ക് ലഭിച്ചത്. കഴിഞ്ഞവര്‍ഷം അശ്വിന്‍ 99.36 പെര്‍സെന്റൈല്‍ മാര്‍ക്ക് നേടിയിരുന്നെങ്കിലും മികച്ചസ്ഥാപനങ്ങളില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വീണ്ടും പ്രവേശനപരീക്ഷയെഴുതുകയായിരുന്നു.
രാജ്യത്തെ മുന്‍നിര ഐ.ഐ.എമ്മുകളായ അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, ലഖ്നൗ, കോഴിക്കോട് എന്നിവിടങ്ങളിലോ ഡല്‍ഹിയിലെ ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലോ പ്രവേശനം നേടുകയാണ് ലക്ഷ്യം. ജോലിക്കിടയിലുള്ള സമയം ഫലപ്രദമായി വിനിയോഗിച്ചാണ് ഉന്നതവിജയം നേടിയതെന്ന് അശ്വിന്‍ പറഞ്ഞു. കണ്ണൂര്‍ മാതമംഗലം രേരമംഗലത്തുമന ഹരിനാരായണന്റെയും ശ്രീദേവിയുടെയും മകനാണ്.
രാജ്യത്തെ ഐ.ഐ.എമ്മുകളിലെ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയാണ് കാറ്റ്. റിട്ടേണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യു, കാറ്റ് സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.
നവംബര്‍ 24നായിരുന്നു ഐ.ഐ.എം. കാറ്റ് പരീക്ഷ നടത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍പ്പേര്‍ പരീക്ഷയെഴുതിയത് 2019ലാണെന്ന പ്രത്യേകതയുമുണ്ട്.
Content Highlights: IIM CAT Results Published; a malayali got 100 percentile score
Content Highlights: