ഐസിടാക് ഐ.ടി.പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 25 വരെ നീട്ടി

തിരുവനന്തപുരം: മികച്ച ശമ്പളത്തോടെ വന്‍കിട കമ്പനികളില്‍ തൊഴില്‍ നേടാന്‍ ഗുണകരമായ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ് (MERN), എ.ഐ. ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, SDET (സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എന്‍ജിനിയര്‍ ഇന്‍ ടെസ്റ്റ്) എന്നീ പ്രോഗ്രാമുകളിലേക്ക് ഐസിടാകില്‍ പ്രവേശനം ആരംഭിച്ചു.
ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ച സ്ഥാപനമാണ് ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള). നാല് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകള്‍ ഐസിടാക്കിന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊരട്ടി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ക്യാമ്പസുകളിലാണ് നടക്കുന്നത്.
പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രായോഗിക പരിശീലനം നേടുന്നതിനായി മുന്‍നിര ഐടി കമ്പനികളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പും നല്‍കും. ഐടി രംഗത്തെ മാറ്റങ്ങള്‍ക്കനുസൃതമായുള്ള പാഠ്യപദ്ധതിയാണ് ഐസിടാക് പ്രോഗ്രാമുകളുടെ പ്രത്യേകത. ഐടി വ്യവസായ വിദഗ്ദ്ധര്‍ രൂപകല്‍പ്പന ചെയ്ത പാഠ്യപദ്ധതി, കൂടാതെ പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയിക്കാന്‍ ആവശ്യമായ ലൈഫ് സ്‌കില്‍സ് എന്നിവ ഈ പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണമാണ്. കൂടാതെ, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വ്യവസായ വിദഗ്ദ്ധരുടെ മാസ്റ്റര്‍ ക്ലാസ്സുകള്‍, വിജയകരമായ അഭിമുഖങ്ങള്‍ക്ക് വേണ്ടിയുള്ള പരിശീലനം എന്നിവര്‍ ലഭിക്കും
ഐസിടാക് പ്രോഗ്രാമിന്റെ ഭാഗമാകുന്ന എല്ലാവര്‍ക്കും ലിങ്ക്ഡ്ഇന്‍ ലേണിംഗ്, അല്ലെങ്കില്‍ അണ്‍സ്റ്റോപ്പ് പ്രീമിയം പോലുള്ള മുന്‍നിര ലേണിംഗ് പ്ലാറ്റ്ഫോമുകളില്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്. നൂറു ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ഐസിടാക് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയുള്ളര്‍, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാന പരിജ്ഞാനം അഭികാമ്യം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ക്യാഷ് ബ്യാക്കും ലഭിക്കും.
Content Highlights: Get high-paying IT jobs with ICT Academy`s 4-month Data Science, Full Stack, AI/ML, Cybersecurity &