കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

പ്രതീകാത്മക ചിത്രം | Photo: Freepik.com
പ്രതീകാത്മക ചിത്രം | Photo: Freepik.com

മ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് (സിഎസ്ഇഇടി) ഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ). പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഐസിഎസ്‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. 

ഫലം എങ്ങനെ അറിയാം
1) ഐസിഎസ്‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലെ ഐസിഎസ്‌ഐ-സിഎസ്ഇഇടി നവംബര്‍ 2024 റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) പുതിയതായി വരുന്ന സ്‌ക്രീനില്‍ അപ്ലിക്കേഷന്‍ നമ്പറും ഡേറ്റ് ഓഫ് ബര്‍ത്തും നല്‍കിയ ശേഷം ലോഗിന്‍ ക്ലിക്ക് ചെയ്യുക
5) ഫലം പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക

നവംബര്‍ ഒന്‍പത് മുതല്‍ 11 വരെയാണ് സിഎസ്ഇഇടി നവംബര്‍ സെക്ഷന്‍ പരീക്ഷ നടന്നത്. ജനുവരി, മേയ്, ജൂലായ്, നവംബര്‍ എന്നിങ്ങനെ നാലുസെക്ഷനുകളായിട്ടാണ് ഒരുവര്‍ഷം പരീക്ഷ നടത്തുക.

Content Highlights: icsi declares cseet exam results today