ഐ.സി.എ.ആര്‍ റാങ്കിങ്; നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ മികച്ച കാര്‍ഷിക സര്‍വകലാശാല

പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

ന്യൂഡൽഹി: 2019-ലെ കാർഷിക സർവകലാശാലകളുടെ ദേശീയ റാങ്കിങ്ങിൽ ഒന്നാമതെത്തി ഹരിയാണയിലെഐ.സി.എ.ആർ-നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചാണ് (ഐ.സി.എ.ആർ) സർവകലാശാലകളെ വിലയിരുത്തിയ ശേഷം റാങ്ക് നിശ്ചയിക്കുന്നത്.

കഴിഞ്ഞവർഷവും ഇതേസ്ഥാപനത്തിന് തന്നെയായിരുന്നു ഒന്നാംറാങ്ക്. ലുധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ന്യൂഡൽഹിയിലെ ഐ.സി.എ.ആർ-ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയാണ് ആദ്യ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. കേരള കാർഷിക സർവകലാശാല 19-ാം സ്ഥാനത്തെത്തി. ആകെ 67 സ്ഥാപനങ്ങളാണ് പട്ടികയിലിടം നേടിയത്. കഴിഞ്ഞ തവണയിത് 60 എണ്ണമായിരുന്നു.

നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഐ.സി.എ.ആർ റാങ്ക് നിശ്ചയിക്കുന്നത്. ഓരോ സർവകലാശാലയും അപ്ലോഡ് ചെയ്യുന്ന വിവരങ്ങളാണ് അടിസ്ഥാന രേഖ. എന്നാൽ വിവരങ്ങളുടെ മേൽ പരിശോനയുണ്ടാകും. കെട്ടിടങ്ങൾ, ക്ലാസ്സ്മുറികൾ, ഹോസ്റ്റലുകൾ, കുട്ടികളുടെ എണ്ണം, സർവകലാശാല സമൂഹത്തിന് നൽകുന്ന സംഭാവന, ഗവേഷണത്തിലെ മികവ്, കലാ-കായിക രംഗത്തെ നേട്ടങ്ങൾ, അഖിലേന്ത്യാതലത്തിൽ വിദ്യാർഥികളുടെ മികവ്, സർവകലാശാലയുടെ ഭരണ സംവിധാനം, അധ്യാപകരുടെ എണ്ണം, അന്താരാഷ്ട്രതലത്തിൽ സർവകലാശാലയുടെ ഇടപെടൽ തുടങ്ങയ കാര്യങ്ങൾ പരിഗണിച്ചാണ് മാർക്കിടുന്നത്.

Content Highlights: ICAR 2019 Ranking, National Dairy Research Institute best agriculture university in India

Content Highlights: