സിഎ ഫൗണ്ടേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ 2026 സെപ്റ്റംബർ സെഷനിലെ സിഎ ഫൗണ്ടേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ 361 മാർക്ക് നേടി കാൻഷിക, മഹെക് ഗുപ്ത എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. ഇത്തവണത്തെ ആകെ വിജയശതമാനം 18.93 ആണ്.

സെപ്റ്റംബർ 2, 5, 7, 9 തീയതികളിലാണ് ഫൗണ്ടേഷൻ പരീക്ഷകൾ നടന്നത്. വിദ്യാർഥികൾക്ക് ICAI-യുടെ ഔദ്യോഗിക ഫലപ്രഖ്യാപന പോർട്ടലായ caresults.icai.org (https://caresults.icai.org) വഴി മെറിറ്റ് ലിസ്റ്റും സ്കോർകാർഡും പരിശോധിക്കാവുന്നതാണ്.

പരീക്ഷാഫലം പരിശോധിക്കേണ്ട വിധം:

1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: [caresults.icai.org](https://caresults.icai.org)

2. 'CA Foundation September 2026 Result' എന്ന ലിങ്ക് തിരഞ്ഞെടുക്കുക.

3. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും റോൾ നമ്പറും നൽകുക.

4. വിവരങ്ങൾ സമർപ്പിച്ചശേഷം സ്കോർകാർഡ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Content Highlights: ICAI announced the CA Foundation September 2026 exam results