ഗവേഷണപഠനരംഗത്തിന് കരുത്തേകാൻ ജി-20 ടാലന്റ് വിസ

പ്രതീകാത്മക ചിത്രം | Photo: Freepik.com
പ്രതീകാത്മക ചിത്രം | Photo: Freepik.com

തൃശ്ശൂർ: ജി-20 രാജ്യങ്ങളിലെ അക്കാദമികവിദഗ്‌ധരെ രാജ്യത്തേക്ക്‌ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. പദ്ധതിപ്രകാരം ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ തുടങ്ങിയവരുടെ സാന്നിധ്യം പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളോട് യു.ജി.സി. ആവശ്യപ്പെട്ടു.

അടുത്തിടെയാണ് ഇത്തരം ആളുകൾക്ക് വിദ്യാർഥിവിസകൾക്ക് സമാനമായ ജി-20 ടാലന്റ് വിസ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് വിവിധ പ്രോജക്ടുകൾ, പരിശീലനപരിപാടികൾ, പോസ്റ്റ്-ഡോക്ടറൽ ഗവേഷണം, ഫെലോഷിപ്പുകൾ എന്നിവ നടത്താനാണ് അനുമതി നൽകുക.

യൂറോപ്യൻ യൂണിയനു പുറമേ അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ചൈന, ഫ്രാൻസ്, ജർമനി, ഇറ്റലി, റഷ്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പരമാവധി മുതലാക്കണമെന്ന ഉപദേശമാണ് യു.ജി.സി. സർവകലാശാലകൾക്കും കലാലയങ്ങൾക്കും മുന്നിൽവെച്ചിരിക്കുന്നത്.

Content Highlights: g20 talent visa for research purposes