ഫോറിന് മെഡിക്കല് ഗ്രാജ്വേറ്റ്സ് എക്സാമിനേഷന് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്ഹി: ഫോറിന് മെഡിക്കല് ഗ്രാജ്വേറ്റ്സ് എക്സാമിനേഷന് (എഫ്എംജിഇ) ഫലം നാഷണല് ബോര്ഡ് ഓഫ് എക്സാമിനേഷന്സ് ഇന് മെഡിക്കല് സയന്സസ് (എന്ബഇഎംഎസ്). പുറത്തുവിട്ടു. ഉദ്യോഗാര്ഥികള്ക്ക് അവരുടെ വ്യക്തിഗത സ്കോറുകള് https://nbe.edu.in/ എന്ന വെബ്സൈറ്റില് നിന്ന് ജൂലായ് 24 മുതല് ഡൗണ്ലോഡ് ചെയ്യാം.
അതേസമയം നാഷണല് മെഡിക്കല് കമ്മീഷന് / ഔട്ട്കം ഓഫ് എക്സാം എത്തിക്സ് കമ്മിറ്റി വ്യക്തത വരുത്താത്തതിനാല് 78 ഉദ്യോഗാര്ഥികളുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. പരീക്ഷയില് ക്രമക്കേട് കണ്ടെത്തിയാല് കര്ശന നടപടിയുണ്ടാകും. https://natboard.edu.in/ , https://nbe.edu.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. 35, 819 ഉദ്യോഗാര്ഥികള്ക്കായി 71 കേന്ദ്രങ്ങളിലാണ് എഫ്എംജിഇ സംഘടിപ്പിച്ചത്.
Content Highlights: foreign medical graduates exam results out now