ഫെഡറൽ ബാങ്ക്- മാതൃഭൂമി 'സ്പീക്ക് ഫോർ ഇന്ത്യ': ബ്ലോക്കുതല മത്സരങ്ങൾ ആരംഭിച്ചു; സമ്മാനത്തുക 7 ലക്ഷം രൂപ

ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി ചേർന്ന് അവതരിപ്പിക്കുന്ന സ്പീക്ക് ഫോർ ഇന്ത്യയുടെ പതിനൊന്നാം എഡിഷന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമെൻസ് കോളേജിൽ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു. മാതൃഭൂമി സീനിയർ റീജണൽ മാനേജർ ആർ. മുരളി, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ്‌ ഹെഡ് ന്യൂ റിലേഷൻഷിപ്പ്‌സ് എ.ജി. എഡ്വിൻ, മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ്, വിമെൻസ് കോളേജ് പ്രിൻസിപ്പൽ ചിത്ര ടി. നായർ, മാതൃഭൂമി ഡെപ്യൂട്ടി ജനറൽ മാനേജർ വിഷ്ണു നാഗപ്പള്ളി എന്നിവർ സമീപം

തിരുവനന്തപുരം: ആശയങ്ങളുടെ സംവാദ വേദിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ പതിനൊന്നാം എഡിഷന് തിരശ്ശീല ഉയർന്നു. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് നടത്തുന്ന ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സംവാദ മത്സരം ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ പതിനൊന്നാം എഡിഷന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമെൻസ് കോളേജിൽ മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് ന്യൂ റിലേഷൻഷിപ്പ് (തിരുവനന്തപുരം സോണൽ ഓഫീസ്) എ.ജി. എഡ്വിൻ അധ്യക്ഷനായി.

കേരളം ചർച്ചചെയ്യേണ്ട വിഷയത്തിലാണ് ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’യിലൂടെ സംവാദം സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്പീക്ക് ഫോർ ഇന്ത്യയുടെ ബ്ലോക്കുതല മത്സരങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. ‘ജീവിക്കാൻ അനുയോജ്യമായ ഇടമാണ് കേരളം, എന്നാൽ കരിയർ കെട്ടിപ്പടുക്കാൻ യോജിച്ചതല്ല’ എന്ന വിഷയത്തിൽ വിവിധ കോളേജുകളിൽ നിന്നെത്തിയ വിദ്യാർഥികൾ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു. സംവാദത്തിൽ ഉയരുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിനു കൈമാറുമെന്ന് മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ് പറഞ്ഞു.

വിമെൻസ് കോളേജ് പ്രിൻസിപ്പൽ ചിത്ര ടി. നായർ, മാതൃഭൂമി സീനിയർ റീജണൽ മാനേജർ ആർ. മുരളി, മാതൃഭൂമി ഡെപ്യൂട്ടി ജനറൽ മാനേജർ വിഷ്ണു നാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായാണ് കലാലയ വിദ്യാർഥികൾക്കു നാടിനെക്കുറിച്ചും ആനുകാലിക വിഷയങ്ങളെക്കുറിച്ചുമുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള സ്പീക്ക് ഫോർ ഇന്ത്യ വേദി. നവംബർ 11-ന് എറണാകുളം സെയ്ന്റ് ആൽബർട്‌സ് കോളേജിലാകും ഈ സീസണിലെ അവസാന ബ്ലോക്കുതല മത്സരം നടക്കുക. അതിനുശേഷം സോണൽ മത്സരങ്ങളും സെമിഫൈനലും ഒടുവിൽ ജേതാക്കളെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെയും അരങ്ങേറും. ഏഴുലക്ഷം രൂപയുടെ കാഷ് പ്രൈസുകളാണ് സ്പീക്ക് ഫോർ ഇന്ത്യയുടെ വിജയികളെ കാത്തിരിക്കുന്നത്.

Content Highlights: 11th edition of Speak For India launched by Minister Roji M. John at Government Women's College,