അധ്യാപകർക്കും ഗവേഷകർക്കും ഫാക്കൽറ്റി ഡിവലപ്മെന്റ് പ്രോഗ്രാം

പ്രതീകാത്മക ചിത്രം | Photo: gettyimages.in
പ്രതീകാത്മക ചിത്രം | Photo: gettyimages.in

എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) തിരുച്ചിറപ്പള്ളി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ സാഹിത്യ അധ്യാപകർക്കും ഗവേഷകർക്കുമായി ഓൺലൈൻ ഫാക്കൽറ്റി ഡിവലപ്‌മെന്റ് പ്രോഗ്രാം (എഫ്‌.ഡി.പി.) സംഘടിപ്പിക്കുന്നു.

എൻ.ഐ.ടി.യുടെ ഹ്യുമാനിറ്റീസ്‌ ആൻഡ്‌ സോഷ്യൽ സയൻസസ് ഡിപ്പാർട്ട്‌മെന്റും ഹൈദരാബാദ് സർവകലാശാല യുനെസ്‌കോ ചെയർ ഇൻ വൾനെറബിലിറ്റി സ്റ്റഡീസും സംയുക്തമായി ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് പ്രോഗ്രാം നടത്തുന്നത്.

‘റിസർച്ചിങ്‌ കൾച്ചറൽ വൾനെറബിലിറ്റി കോൺസെപ്റ്റ്സ്, കോണ്ടെസ്റ്റ്സ് ആൻഡ്‌ ചലഞ്ചസ്‌’ എന്നപേരിൽ നടത്തുന്ന പരിശീലന പ്രോഗ്രാമിലൂടെ ഈ മേഖലയിലെ പ്രധാന ആയങ്ങൾ തിരിച്ചറിയുന്നതിനും ചർച്ച ചെയ്യുന്നതിനും അനുബന്ധ ഗവേഷണസാധ്യതകളെക്കുറിച്ച്‌ മനസ്സിലാക്കുന്നതിനും സഹായിക്കും.

താത്പര്യമുള്ളവർ 25-നുമുൻപ്‌ forms.gle/3wyJiwzqC3cqYEhT7 വഴി രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക്: 8078238829.

Content Highlights: faculty development program for teachers and researchers