GATE-2024; കട്ട് ഓഫ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂട് ടെസ്റ്റിന്റെ(GATE) കട്ട് ഓഫ് മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങള്‍ക്കുള്ള കട്ട് ഓഫ് മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗേറ്റ് പരീക്ഷയില്‍ യോഗ്യത നേടാനുള്ള മിനിമം മാര്‍ക്കാണ് കട്ട് ഓഫ് മാര്‍ക്ക്.
ഗേറ്റ് 2024ല്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സിലിങ് ഉടന്‍ ആരംഭിക്കുന്നതാണ്.ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സിലേക്ക് 52.7 കട്ട് ഓഫ് മാര്‍ക്കാണ് വേണ്ടത്. ഇതാണ് നിലവിലെ ഏറ്റവും കൂടിയ കട്ട് ഓഫ്.
- എയ്റോസ്പേസ് എന്‍ജിനിയറിങ്- 33.3
- അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്- 25
- ആര്‍ക്കിടെക്ക്ചര്‍ ആന്‍ഡ് പ്ലാനിങ്- 41.5
- ബയോമെഡിക്കല്‍ എന്‍ജിനിയറിങ്- 25
- ബയോടെക്‌നോളജി - 35
- സിവില്‍ എന്‍ജിനിയറിങ്- 28.3
- കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി- 24.8
- കെമിസ്ട്രി- 25.2
- ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- 37.1
- ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്- 25
- ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്- 25.7
- എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്- 37.9
- എക്കോളജി ആന്‍ഡ് ഇവല്യൂഷന്‍ 35.8
- ജിയോമാറ്റിക്‌സ് എന്‍ജിനിയറിങ്്- 41.1
- ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് (ജിയോളജി)-42
- ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് (ജിയോഫിസിക്‌സ്)- 49
- ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ്- 32.7
- മാത്തമാറ്റിക്‌സ്- 25
- മെക്കാനിക്കല്‍ എന്‍ജിനിയറിങ്- 28.6
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://gate2024.iisc.ac.in/cut-off-marks/
Content Highlights: Cut-off Marks Released For GATE 2024