കുസാറ്റ്: കാറ്റ് അപേക്ഷ ഇന്നുമുതൽ; അറിയേണ്ടതെല്ലാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2026-27 അധ്യയനവർഷത്തെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന് (കാറ്റ്) അപേക്ഷിക്കാം.
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) പിജി വഴിയാണ് ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം.
ബി.ടെക്, അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകൾ, ബിവോക് ഓണേഴ്സ്, ലാറ്ററൽ എൻട്രി ബി.ടെക്, എം.എസ്സി, എം.എ, എം.ബി.എ, എൽഎൽ.എം, എം.ടെക്, എക്‌സിക്യുട്ടീവ് എം.ടെക്, പിഎ ച്ച്.ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഷോർട്ട് ടേം ഓൺലൈൻ പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് പ്രവേശനം.
നിലവിലുള്ള പ്രോഗ്രാമുകൾക്കുപുറമേ ബി.ടെക്. ആർട്ടി ഫിഷ്യൽ ഇന്റലിജൻസ്, ഹി ന്ദിയിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്സി. എന്നിവയാണ് ഈ വർഷംമുതൽ ആരംഭിക്കുന്ന മൂന്ന് പുതിയ പ്രോഗ്രാമുകൾ. വിവരങ്ങൾക്ക്: : admissions.cusat.ac.in| | 9778788191, 8848912606.
Content Highlights: Kochi University of Science & Technology (CUSAT) invites applications for 2026-27 admissions.