കേരള കേന്ദ്രസർവകലാശാല പി.ജി പ്രവേശനം: ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം

പെരിയ: കേന്ദ്ര സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള സമയം ഒക്ടോബര്‍ 11-ന് അഞ്ചുമണിവരെ നീട്ടി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് സെപ്റ്റംബർ 26-നായിരുന്നു. വെള്ളിയാഴ്ച വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. പല വിദ്യാർഥികൾക്കും സാങ്കേതികതടസ്സങ്ങളാൽ അപേക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. www.cukerala.ac.in
Content Highlights: central university of kerala admissions 2022-23