പ്ലസ്ടു ഫലം മേയ് മൂന്നാം വാരം പ്രതീക്ഷിക്കാമെന്ന് സി.ബി.എസ്.ഇ.

ന്യൂഡൽഹി: ഇക്കുറി പുതുതായി നടപ്പാക്കിയ ഓൺ സ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം.) സിസ്റ്റത്തിൽ പ്രശ്‌നമില്ലെന്നും പ്ലസ്ടു പരീക്ഷാ മൂല്യനിർണയം പുരോഗമിക്കുകയാണെന്നും സി.ബി.എസ്.ഇ. അറിയിച്ചു.
ഒ.എസ്.എം. പോർട്ടലിലെ സാങ്കേതികപ്രശ്‌നങ്ങളാൽ മൂല്യനിർണയം വൈകുന്നുവെന്ന റിപ്പോർട്ട് സി.ബി.എസ്.ഇ. പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് തള്ളി. മേയ് മൂന്നാംവാരം ഫലം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരക്കടലാസ് ഡിജിറ്റലാക്കി മാറ്റി അധ്യാപകർ ഓൺലൈനായി മൂല്യനിർണയം നടത്തുന്ന സംവിധാനമാണ് ഒ.എസ്.എം. ഇതനുസരിച്ച് കണക്കുകൾ ക്രോഡീകരിക്കാനും തെറ്റൊഴിവാക്കാനും സാധിക്കുമെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞവർഷം മേയ് പതിമൂന്നിനായിരുന്നു സി.ബി.എസ്.ഇ. പ്ലസ്ടു ഫലം.
Content Highlights: CBSE Plus Two results expected in the third week of May 2026., OSM (On-Screen Marking) system is functioning without technical issues., Evaluation process is progressing as scheduled., Digital evaluation ensures accuracy and faster data consolidation.