CAT 2025: സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം, പരീക്ഷ നവംബര്‍ 30-ന്

രാജ്യത്തെ പ്രമുഖ എംബിഎ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന് ടെസ്റ്റ് (CAT) 2025 അഭിരുചി പരീക്ഷയ്ക്ക് സെപ്റ്റംബര്‍ 20 ശനിയാഴ്ച വരെ അപേക്ഷിക്കാം. കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2025-ന്റെ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും iimcat.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രധാന തീയതികളും ഫീസും
CAT 2025 പരീക്ഷ 2025 നവംബർ 30-നാണ് പരീക്ഷ നടക്കുക
• രജിസ്ട്രേഷൻ അവസാന തീയതി: 2025 സെപ്റ്റംബർ 20 ശനി.
• അഡ്മിറ്റ് കാർഡ്: 2025 നവംബർ 5 മുതൽ ഡൗൺലോഡ് ചെയ്യാം.
രജിസ്ട്രേഷൻ ഫീസ് ഘടന
• SC, ST, PwD വിഭാഗക്കാർക്ക്: ₹1,300.
• മറ്റുള്ളവർക്ക്: ₹2,600.
സംവരണ വിഭാഗക്കാർ അപേക്ഷാ പ്രക്രിയയിൽ സാധുവായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ അഞ്ച് പരീക്ഷാ നഗരങ്ങൾ തിരഞ്ഞെടുക്കണം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
1.iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. CAT 2025 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
4. യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
5. ആവശ്യമായ വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാഫോം പൂരിപ്പിക്കുക.
6. അഞ്ച് പരീക്ഷാ നഗരങ്ങൾ തിരഞ്ഞെടുക്കുക.
7. ഫോട്ടോ, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ അപ്ലോഡ് ചെയ്യുക.
8. രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടയ്ക്കുക.
9. അപേക്ഷാ ഫോം സമർപ്പിക്കാം.
10. കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
CAT വെബ്സൈറ്റില്‍ പറഞ്ഞിട്ടുള്ള മിനിമം അക്കാദമിക് യോഗ്യതകള്‍ ഉള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
21 ഐഐഎമ്മുകളും അവരുടെ പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി CAT 2025 സ്കോറുകള്‍ ഉപയോഗിക്കും. ഐഐഎമ്മുകള്‍ അല്ലാത്ത 100-ല്‍ അധികം സ്ഥാപനങ്ങളും CAT സ്കോറുകള്‍ സ്വീകരിക്കുന്നു. പൂര്‍ണമായ ലിസ്റ്റ് iimcat.ac.in-ല്‍ പരിശോധിക്കാവുന്നതാണ്.
ഇന്ത്യയിലെ ഏകദേശം 170 നഗരങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലായിരിക്കും പരീക്ഷ നടത്തുക. രജിസ്ട്രേഷന് സമയത്ത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള അഞ്ച് നഗരങ്ങള്‍ വരെ തിരഞ്ഞെടുക്കാം. എന്നാല്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് ലഭ്യത അനുസരിച്ചായിരിക്കും.
CAT 2025 ഫലം 2026 ജനുവരി ആദ്യവാരം (സാധ്യത) പ്രതീക്ഷിക്കാം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവര്‍ അപേക്ഷിച്ച ഐഐഎമ്മുകളില്‍ നിന്ന് അഭിമുഖത്തിനും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.
യോഗ്യത, പരീക്ഷാ രീതി, പരീക്ഷാ കേന്ദ്രങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: iimcat.ac.in.
Content Highlights: Register for CAT 2025 by Sept 20. Exam on Nov 30