കാലിക്കറ്റിൽ ബിരുദപ്രവേശനത്തിന് അപേക്ഷിക്കാം; രജിസ്‌ട്രേഷൻ തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ പുതിയ അധ്യയനവർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. 12-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് admission.uoc.ac.in ആണ്.
ഓൺലൈൻ സമർപ്പണത്തിന്റെ ആദ്യഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്‌വേഡും മൊബൈലിൽ ലഭിക്കാൻ അപേക്ഷകർ http://admission.uoc.ac.in/ug/-Apply now എന്ന ലിങ്കിൽ അടിസ്ഥാനവിവരങ്ങൾ നൽകണം. മൊബൈൽ ഒ.ടി.പി. വെരിഫിക്കേഷൻ ഉണ്ട്.
വിവിധ കോളേജുകളിൽ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്പെഷ്യലൈസേഷൻ എന്നിവയുടെ വിശദാംശങ്ങൾ അതത് കോളേജുകളുടെ വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷന് 20 വരെ ഓപ്ഷൻ നൽകാം. കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ താത്പര്യമുള്ളവ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം.
അപേക്ഷിച്ച് പ്രിന്റ് ഔട്ട് എടുത്തവർക്ക് അവസാനദിവസം വരെ അപേക്ഷ എഡിറ്റ് ചെയ്യാൻ കഴിയും. മാനേജ്‌മെന്റ്, സ്പോർട്‌സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമേ കോളേജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷനൽകണം. കൂടുതൽ വിവരങ്ങൾക്ക്- 0494 2407016, 2407017, 24070157.
Content Highlights: Online registration for 2026 UG programs is now open., Application deadline is the 12th at 5 PM., Option entry for courses is available until the 20th., Mobile OTP verification required for initial CAP ID generation., Direct contact with colleges required for Management and Sports quotas.