കാലിക്കറ്റ് പ്രസ് ക്ലബ്ബ് ജേണലിസം പി.ജി. ഡിപ്ലോമ: ഗോപികയ്ക്ക് ഒന്നാംറാങ്ക്

കാലിക്കറ്റ് പ്രസ് ക്ലബ്ബ് ജേണലിസം പി.ജി ഡിപ്ലോമയില്‍ രണ്ടാം റാങ്ക് നേടിയ നന്ദ എസ്. ദാസ്, ഒന്നാം റാങ്ക് നേടിയ എന്‍. ഗോപിക, മൂന്നാം റാങ്ക് നേടിയ എസ്.എന്‍. ശരത്ത് എന്നിവര്‍
കാലിക്കറ്റ് പ്രസ് ക്ലബ്ബ് ജേണലിസം പി.ജി ഡിപ്ലോമയില്‍ രണ്ടാം റാങ്ക് നേടിയ നന്ദ എസ്. ദാസ്, ഒന്നാം റാങ്ക് നേടിയ എന്‍. ഗോപിക, മൂന്നാം റാങ്ക് നേടിയ എസ്.എന്‍. ശരത്ത് എന്നിവര്‍

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ്‌ ജേണലിസം (ഐ.സി.ജെ.) 2022-23 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1200-ൽ 1000 മാർക്ക് നേടിയ എൻ. ഗോപികയ്ക്കാണ് ഒന്നാംറാങ്ക്. 940 മാർക്കോടെ നന്ദ എസ്. ദാസ് രണ്ടും 928 മാർക്കോടെ എസ്.എൻ. ശരത്ത് മൂന്നും റാങ്കിന് അർഹരായി.

കോഴിക്കോട് കുന്ദമംഗലം പെരുവഴിക്കടവ് പാണായത്തിൽ നാരായണൻകുട്ടിയുടെയും സതീദേവിയുടെയും മകളാണ് ഗോപിക. മലയാളം എം.എ.യ്ക്ക് നാലാംറാങ്ക് ലഭിച്ചിരുന്നു. മാതൃഭൂമിയിൽ ജേണലിസ്റ്റ് ട്രെയിനിയാണ്. നന്ദ എസ് ദാസ് മാസ് കമ്മ്യൂണിക്കേഷനില്‍  ബിരുദാനന്തര ബിരുദവും വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ എംഫിലും നേടിയ ശേഷമാണ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയത്. ഇപ്പോള്‍ കോയമ്പത്തൂര്‍ എ ജെ കെ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ അസി. പ്രൊഫസര്‍. എസ് എന്‍ ശരത്  ഇപ്പോള്‍ ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിക്കുന്നു.

പരീക്ഷാഫലം www.icjcalicut.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നവംബര്‍ 15 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

Content Highlights: Calicut press club pg diploma in journalism course; Gopika bags first rank