ബി.ആർക്. മൂന്നാംഘട്ട നടപടികൾ ആരംഭിച്ചു; പുതിയ ഓപ്ഷൻ നിർബന്ധം

ബി.ആർക്. മൂന്നാംറൗണ്ട് പ്രവേശനനടപടികളും ആരംഭിച്ചിട്ടുണ്ട്. മൂന്നാം റൗണ്ടിലേക്ക് താത്‌പര്യമുള്ള, റാങ്ക് പട്ടികയിലുള്ളവർക്ക് (അഡ്മിഷൻ എടുത്തവർ, അലോട്മെന്റ് ലഭിക്കാത്തവർ ഉൾപ്പെടെ) പുതിയ ഓപ്ഷനുകൾ നൽകണം. നേരത്തേ നൽകിയ ആർക്കിടെക്ചർ ഓപ്ഷനുകൾ/അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ എന്നിവ പരിഗണിക്കുന്നതല്ല.
പ്രവേശനം നേടിയവർ മൂന്നാംറൗണ്ടിലേക്ക് ഓപ്ഷൻ നൽകാത്തപക്ഷം അവരുടെ നിലവിലുള്ള അഡ്മിഷൻ നിലനിർത്തും. മൂന്നാം റൗണ്ടിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസും അടയ്ക്കണം. തുക, അടയ്ക്കേണ്ട രീതി, അതു ക്രമീകരിക്കുന്ന രീതി തുടങ്ങിയവ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
എം.ബി.ബി.എസ്./ബി.ഡി.എസ്. ആദ്യഘട്ടം, എൻജിനിയറിങ്/ഫാർമസി മൂന്നാംഘട്ടം എന്നിവയ്ക്ക് രജിസ്ട്രേഷൻ ഫീസടച്ചവർ, ആർകിടെക്ചർ മൂന്നാം റൗണ്ടിനായി ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതില്ല. ഓപ്ഷൻ നൽകുമ്പോൾ മൂന്നുസ്ട്രീമുകളും (ബാധകമെങ്കിൽ) പരിഗണിച്ച്, ആപേക്ഷിക മുൻഗണനനൽകി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ മൂന്നാം ഘട്ടം താത്‌കാലിക ഫലം സെപ്‌റ്റംബർ നാലിനും അന്തിമഫലം അഞ്ചിനും പ്രഖ്യാപിക്കും. അലോട്മെൻറ്് ലഭിക്കുന്നവർ ആറിനും ഏഴിന് വൈകീട്ട് നാലിനും ഇടയ്ക്ക് പ്രവേശനം നേടണം.
Content Highlights: barch third round allotment procedures