എംജി പിജി, ബിഎഡ്; രജിസ്ട്രേഷൻ ജൂൺ 17 വരെ

എംജി സർവകലാശാല | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
എംജി സർവകലാശാല | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 17 വരെ നീട്ടി.സാധ്യതാ അലോട്മെന്റ് ജൂൺ 21-നും ഒന്നാം അലോട്മെന്റ് 24-നും പ്രസിദ്ധീകരിക്കും.സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് 19-നും അന്തിമ ലിസ്റ്റ് ജൂൺ 21-നും പ്രസിദ്ധീകരിക്കും. പ്രവേശനം 21, 23 തീയതികളിൽ കോളേജുകളിൽ നടക്കും. വിവരങ്ങൾക്ക്: www.cap.mgu.ac.in

Content Highlights: MG University PG, BEd Admission Extended