ക്ഷേത്രകലാപീഠത്തിൽ ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്‌സ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ വൈക്കം, ആറ്റിങ്ങൽ ക്ഷേത്രകലാപീഠങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചവാദ്യം, തകിൽ, നാദസ്വരം കോഴ്‌സുകളിലേക്ക് യോഗ്യത: 15 വയസ്സിനും 20-നും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾ.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്(പ്ലസ് ടു ജയിച്ചവർക്ക് മുൻഗണന). താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നൽകും. അപേക്ഷാഫോറം www.travancoredevaswomboard.org യിൽനിന്ന് ഡൗൺലോഡ് ചെയ്യാം
Content Highlights: Apply Now: Kerala Temple Music Courses