കീം 2025: മാർക്ക് ഓൺലൈനായി ഇന്നുവരെ സമർപ്പിക്കാം

തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശനപരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് യോഗ്യതാപരീക്ഷയുടെ (പ്ലസ്ടു/തത്തുല്യം) രണ്ടാംവർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in വഴി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10-ന് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു.വിവരങ്ങൾക്ക്: www.cee.kerala.gov.in | 0471 2332120, 2338487.
Content Highlights: Kerala Engineering Entrance Exam: Deadline Extended