KEAM 2020: ഉയര്ന്ന റാങ്കുകാര്ക്ക് പ്രിയം കംപ്യൂട്ടര് സയന്സിനോട്

2020-ലെ കേരള എൻജിനിയറിങ് ആദ്യഘട്ട അലോട്മെന്റിൽ ഗവണ്മെന്റ് വിഭാഗത്തില് 7161 വരെ റാങ്കുള്ളവർക്ക് സംസ്ഥാനതലത്തിൽ ഏതെങ്കിലും ഒരു കോളേജിൽ ഏതെങ്കിലും ഒരു ബ്രാഞ്ചിൽ സ്റ്റേറ്റ് മെറിറ്റ് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്.
ഗവ. നിയന്ത്രിത വിഭാഗത്തിൽ ഗവ. സീറ്റിൽ 28,406 വരെയും സ്വകാര്യ സ്വാശ്രയവിഭാഗം ഗവ. സീറ്റിൽ 53,222 വരെയും റാങ്കുള്ളവർക്ക് ഏതെങ്കിലും ഒരു കോളേജിൽ ഏതെങ്കിലും ഒരു ബ്രാഞ്ചിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്.
• ഫാർമസിയിൽ അവസാന എസ്.എം. റാങ്ക് 'ജി' വിഭാഗത്തിൽ 627-ഉം 'എസ്' വിഭാഗത്തിൽ 10,678-ഉം ആണ്. എൻജിനിയറിങ്ങിന് ഓരോ ബ്രാഞ്ചിലും ഈ മൂന്നു വിഭാഗങ്ങളിലെയും സംസ്ഥാനതലത്തിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് ഇപ്രകാരമാണ് (പട്ടിക ചേർക്കണം)
• പ്രിയ ബ്രാഞ്ച് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്: ഉയർന്ന റാങ്കുള്ള വിദ്യാർഥികൾ മൂന്നുവിഭാഗം കോളേജുകളിലും കൂടുതൽ താത്പര്യം കാട്ടിയ ബ്രാഞ്ച് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ആണ്. ഗവ. വിഭാഗത്തിൽ 1000 റാങ്കിനകം സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ നികത്തപ്പെട്ട ഒമ്പതു ഓപ്ഷനുകളിൽ നാലും ഈ ബ്രാഞ്ചിന്റേതാണ്.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -3, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ -1 വീതം. മൊത്തം 14 ബ്രാഞ്ചുകളാണ് ഗവ. വിഭാഗം സ്ഥാപനങ്ങളിലുള്ളത്. മൊത്തം ഓപ്ഷനുകൾ 73.
• ഗവ. നിയന്ത്രിത വിഭാഗത്തിൽ ഗവ. സീറ്റിൽ 5000 റാങ്കിനുള്ളിൽ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ നികത്തപ്പെട്ട ഓപ്ഷനുകൾ ആറ്ആണ്. ഇതിൽ രണ്ടെണ്ണം കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സി.എസ് ആൻഡ് ഇ) ആണ്. ഒന്ന്, സി.എസ് ആൻഡ് ഇ (എ.ഐ. ആൻഡ് എം.എൽ.) ആണ്. ഇ.സി. -രണ്ട്, ഇ.ഇ. -ഒന്ന്. മൊത്തം 15 ബ്രാഞ്ചുകളിലായി 106 ഓപ്ഷനുകൾ ഈ വിഭാഗത്തിലുണ്ട്.
• സ്വകാര്യ സ്വാശ്രയവിഭാഗത്തിലെ ഗവ. സീറ്റിൽ 10,000 റാങ്കിനുള്ളിൽ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ നികത്തപ്പെട്ട 11 ഓപ്ഷനുകളിൽ ആറെണ്ണം കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ആണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, സി.എസ്.ഇ. (എ.ഐ.), ഇ.സി., ഇ.ഇ., സി.ഇ., ഒന്നുവീതവും. മൊത്തം ബ്രാഞ്ചുകൾ -31, ഓപ്ഷനുകൾ -546.
• ഗവ. വിഭാഗത്തിൽ ഏറ്റവും ആദ്യം എസ്.എം. സീറ്റുകൾ നികത്തപ്പെട്ട 10 ഓപ്ഷനുകളിൽ അഞ്ചും കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം -സി.ഇ.ടി.യിലേതാണ് (കോഡ് ടി.വി. ഇ.). ടി.കെ.എം., ടി.സി.ആർ. -രണ്ടുവീതം, എം.എ.സി. - ഒന്ന്.
ഗവ. കൺട്രോൾഡ് വിഭാഗത്തിലെ പത്ത് മുൻനിര ഓപ്ഷനുകളിൽ (എസ്.എം. അവസാനറാങ്ക് അടിസ്ഥാനമാക്കി) അഞ്ചും എം.ഡി.എൽ.-ലേതാണ്. എസ്.സി.ടി -നാല് സി.എച്ച്.എൻ. -ഒന്ന്
സ്വകാര്യ സ്വാശ്രയത്തിൽ ഇത് ഇപ്രകാരമാണ്: ആർ.ഇ.ടി. -നാല് , എം.യു.ടി. - രണ്ട് , എഫ്.ഐ.ടി., എം.ബി.ടി., സി.സി.ഇ., എം.ജി.പി. - ഒന്നുവീതം.
Content Highlights: KEAM 2020 toppers opt for computer science as the first choice
Content Highlights: