നിശാപാര്‍ട്ടിയും ബെല്ലിഡാന്‍സും; തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഉക്രെയ്ന്‍ നര്‍ത്തകി

#ജെയിന്‍ എസ്.രാജു/മാതൃഭൂമി ന്യൂസ്
-
-

കൊച്ചി: ഇടുക്കി രാജപ്പാറയിലെ റിസോർട്ടിൽ നിശാപാർട്ടിയിൽ പങ്കെടുത്തത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലെന്ന് ഉക്രെയ്ൻ നർത്തകി ഗ്ലിൻക വിക്ടോറിയ. സിനിമാ ഷൂട്ടിങ്ങിന്റെ റിഹേഴ്സലാണെന്ന് പറഞ്ഞാണ് സംഘാടകർ വിളിപ്പിച്ചതെന്നും നിശാപാർട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ പറഞ്ഞു.

റിസോർട്ടിൽ എത്തിച്ചപ്പോൾ ചെറിയ ഒരു കൂട്ടായ്മയാണെന്നാണ് പിന്നീട് പറഞ്ഞത്. വേദിയിൽ എത്തിയപ്പോഴാണ് വലിയ ആൾക്കൂട്ടത്തെ കണ്ടത്. ആ ഘട്ടത്തിൽ പിന്മാറാൻ കഴിയുമായിരുന്നില്ല. നിശാപാർട്ടിക്ക് താൻ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും ഗ്ലിൻക വിക്ടോറിയ പറഞ്ഞു.

നിലവിൽ കൊച്ചിയിലെ ഒരു ഹോംസ്റ്റേയിലാണ് നർത്തകി താമസിക്കുന്നത്. ഇടുക്കി നിശാപാർട്ടി കേസിൽ പോലീസ് ഇവരിൽനിന്ന് മൊഴിയെടുക്കുകയോ പ്രതി ചേർക്കുകയോ ചെയ്തിട്ടില്ല. നിശാപാർട്ടി സംഭവത്തിൽ സ്ത്രീകളെ പ്രദർശന വസ്തുവാക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ചുമത്തണമെന്ന് വനിതാ സെൽ എസ്.പി. നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ജില്ലാ പോലീസ് അവഗണിക്കുകയായിരുന്നു.

Content Highlights:ukarine dancer given explanation about idukki dj party and belly dance case


Content Highlights: