പൊതുസ്ഥലത്ത് തുപ്പിയാല്‍ ഇനി പിടിവീഴും; രാജസ്ഥാനില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Image: Timesnow
Image: Timesnow

ജയ്പുര്‍: രാജസ്ഥാനില്‍ പൊതുസ്ഥലത്ത് തുപ്പിയതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചൈന്‍ സ്വദേശികളായ ഗണേഷ്, രാജു എന്നിവരെയാണ് ഉച്ചൈന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. 

പൊതുസ്ഥലത്ത് തുപ്പിയതിന്റെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണ് ഇതെന്ന് ഭരത്പുര്‍ എ.എസ്.പി. സുരേഷ് കിഞ്ചി പറഞ്ഞു. പാന്‍മസാല അടക്കം ഉപയോഗിച്ച് പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരും പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാര്‍ഹമാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. 

Content Highlights: two arrested in rajasthan for spitting in public place 

Content Highlights: