17-കാരനെ കാറില്‍ കയറ്റി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന്‍ റിമാന്‍ഡില്‍

ഹരികുമാർ
ഹരികുമാർ

ചെറുപുഴ: 17-കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ കാക്കയംചാലിലെ എം.സി.ഹരികുമാറിനെ (50) അറസ്റ്റ് ചെയ്തു. രണ്ടുമാസം മുന്‍പ് ചെറുപുഴ ടൗണില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. 

17-കാരനെ കാറില്‍ കയറ്റി പീഡിപ്പിച്ചെന്നാണ് കേസ്. കോട്ടയത്തുനിന്ന് ചെറുപുഴ എസ്.ഐ. എം.പി.ഷാജി, എ.എസ്.ഐ. ഹബീബ് റഹ്മാന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലാണ് ഹരികുമാറിനെ അറസ്റ്റുചെയ്തത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: