റോഡരികില്‍നിന്ന് കരിമ്പ് ജ്യൂസ് യന്ത്രം മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

എടക്കര: വഴിക്കടവിലെ റോഡരികില്‍നിന്ന് കരിമ്പ് ജ്യൂസ് യന്ത്രം മോഷ്ടിച്ച കേസില്‍ പെരിന്തല്‍മണ്ണ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊളത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നൈനാന്‍ ഹുസൈന്‍ (45), പറയന്‍കാട്ടില്‍ ഹിലാല്‍ (33) എന്നിവരാണ് പിടിയിലായത്.
റോഡരികില്‍ പ്ലാസ്റ്റിക് ഷീറ്റ്‌കൊണ്ട് മൂടിയിട്ടിരുന്ന വഴിക്കടവ് മുണ്ട സ്വദേശിയുടെ യന്ത്രമാണ് 16-ന് ഇവര്‍ മോഷ്ടിച്ചത്. ആക്രി വസ്തുക്കള്‍ ശേഖരിക്കാനായി വാഹനത്തില്‍ എത്തിയപ്പോഴാണ് യന്ത്രം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വഴിക്കടവ് പോലീസും പ്രത്യേക അന്വേഷണവിഭാഗവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.കൊളത്തൂരിലെ ആക്രിച്ചന്തയില്‍നിന്ന് വാടകയ്‌ക്കെടുത്ത വാഹനമാണ് മോഷണത്തിനായി ഉപയോഗിച്ചത്.
ഇവിടുത്തെ കടയിലാണ് യന്ത്രം വിറ്റതും. നൈനാന്‍ ഹുസൈന്റെ പേരില്‍ ചാവക്കാട് പോലീസ്സ്റ്റേഷനില്‍ വധശ്രമം, വഞ്ചന എന്നീ കേസുകളുണ്ട്.
ഡിവൈ.എസ്.പി. ഷാജു കെ. എബ്രഹാമിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. എം. അസൈനാര്‍, വഴിക്കടവ് പോലീസ്സ്റ്റേഷനിലെ സി.പി.ഒമാരായ റിയാസ് ചീനി, പ്രശാന്ത്, അഭിലാഷ് കൈപ്പിനി, കെ.ടി. ആസിഫ് അലി, ജിയോ ജേക്കബ്, ടി. നിബിന്‍ ദാസ്, അബൂബക്കര്‍ നാലകത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. എസ്.ഐ. തോമസുകുട്ടി പ്രതികളുമായി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Content Highlights: