രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

ആലപ്പുഴ: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍പരേഡ് നടത്തേണ്ടതിനാല്‍ പ്രതിയുടെ പേരോ ചിത്രമോ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത 12 പേരില്‍ മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ട്. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജ് പറഞ്ഞു.
കേസില്‍ ഇതേവരെ 24 പേരാണു പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്ത 15 പേരെയും നേരത്തേ പിടികൂടിയിരുന്നു. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും നിര്‍ണായക പങ്കുള്ളയാളാണ് ഇപ്പോള്‍ അറസ്റ്റിലായത്.
പിടിയിലാകാനുള്ള പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു.
Content Highlights: