കൊല്ലത്ത് സ്വകാര്യ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

മരിച്ച ഉല്ലാസ്(ഇടത്ത്) മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു(വലത്ത്)
മരിച്ച ഉല്ലാസ്(ഇടത്ത്) മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു(വലത്ത്)

കൊല്ലം: അഞ്ചലില്‍ സ്വകാര്യ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അഗസ്ത്യകോട് പാറവിള തുഷാര ഭവനില്‍ ഉല്ലാസി(40)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച പുലര്‍ച്ചെ  അഞ്ചല്‍ ബൈപ്പാസ് റോഡില്‍ സെന്റ് ജോര്‍ജ് സ്‌കൂളിന് സമീപത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. 

നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അഞ്ചല്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം റൂറല്‍ എസ്.പി.യും പുനലൂര്‍ ഡിവൈ.എസ്.പി.യും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഫൊറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സംഭവത്തില്‍ അഞ്ചല്‍ സി.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഉല്ലാസ് അവിവാഹിതനാണ്. 

Content Highlights: private bus owner charred body found in anchal kollam 

Content Highlights: