കസ്റ്റംസിന്റെ വിളി വരും; 'പാര്‍സല്‍' തട്ടിപ്പ് വ്യാപകം; ചൂണ്ടയിൽ ലഹരിമരുന്നും കള്ള പാസ്പോർട്ടും

കോഴിക്കോട്: പോലീസ് പിടിമുറുക്കുംതോറും തട്ടിപ്പിന്റെ നൂതനവഴികൾ തേടി ജനങ്ങളെ വലയിൽ കുരുക്കുകയാണ് ഓൺലൈൻ, ടെലിഫോൺ തട്ടിപ്പുകാർ. അത്തരത്തിലൊരു പുതിയ തട്ടിപ്പ് ഇപ്പോൾ കേരളത്തിലും വ്യാപകമാവുകയാണ്. വിദ്യാസമ്പന്നരെയും ഉയർന്ന ജോലിയുള്ളവരെയും വിദേശയാത്ര ചെയ്യുന്നവരെയുമെല്ലാമാണ് ഈ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.
അതാണ് കസ്റ്റംസിന്റെ പേരിലുള്ള പാർസൽ തട്ടിപ്പ്. ഇത്തരമൊരു തട്ടിപ്പിന് ഇരയായ ആളാണ് കാെച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ സുശാന്ത് (പേരിൽ സാങ്കൽപികം). സംഗതി ഇത്രയേ ഉള്ളൂ. സുശാന്തിന് ഒരു ദിവസം ഒരു ഫോൺകോൾ വരുന്നു. ഇനി ആ ഫോൺ കോളിലേയ്ക്ക്.
Content Highlights: Beware of Parcel online scams, method, investigation agencies, ATM, MDMA Drug, Fake passports