ഓണ്‍ലൈന്‍ ചാറ്റിങ്,സ്വവര്‍ഗരതിക്കായി വിളിച്ചുവരുത്തി കവര്‍ച്ച; സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും

തിരൂര്‍: ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ സ്വവര്‍ഗരതിക്കായി ആളുകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ തിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. പ്രതികളില്‍ ഒരാള്‍ ചാറ്റ് ചെയ്ത് പണവും സ്ഥലവും പറഞ്ഞുറപ്പിച്ചശേഷം സ്ഥലത്തെത്തുന്ന ആവശ്യക്കാരന്റെ വീഡിയോ എടുത്ത് പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി.
തിരൂര്‍ പൂക്കയില്‍ സ്വദേശിയുടെയും പൊന്നാനി സ്വദേശിയുടെയും പരാതിയിലാണ് തിരൂര്‍ പോലീസ് കേസ്സെടുത്ത് മുഴുവന്‍ പ്രതികളെയും പിടികൂടിയത്.
തിരൂര്‍ മുത്തൂര്‍ സ്വദേശി കളത്തില്‍പറമ്പില്‍ ഹുസൈന് (26), തിരൂര്‍ ബി.പി.അങ്ങാടി സ്വദേശി പുതിയത്ത് മുഹമ്മദ് സാദിഖ് (20), വെട്ടം പരിയാപുരം സ്വദേശി കോഴിപറമ്പില്‍ മുഹമ്മദ് റിഷാല്‍(18) എന്നിവരുള്‍പ്പെടെ ഏഴുപേരെയാണ് തിരൂര്‍ പോലീസ് അറസ്റ്റുചെയ്തത്. മൂന്നുപേരെ തിരൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.
തിരൂര്‍ പൂക്കയില്‍ സ്വദേശിയായ യുവാവിന്റെ 85,000 രൂപയും കൈയിലെ വിലപിടിപ്പുള്ള രണ്ടു വെള്ളി മോതിരവും പൊന്നാനി സ്വദേശിയുടെ 18,000 രൂപയുടെ മൊബൈല്‍ ഫോണും 500 രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്.
പ്രതികള്‍ ഇതുപോലെ കുറേ ആളുകളെ ഭീഷണിപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു.
തിരൂര്‍ പോലീസ് എസ്.എച്ച്.ഒ. എം.ജെ. ജിജോ, എസ്.ഐ. അബ്ദുള്‍ ജലീല്‍ കറുത്തേടത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്, ഷിജിത്ത്, അക്ബര്‍, രഞ്ജിത്ത്, അനീഷ് ദാമോദര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ഫോണ്‍ വിറ്റ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് തെളിവെടുപ്പിനുശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
Content Highlights: