'നീ മനുഷ്യമാംസം കഴിച്ചോ?' കൊച്ചിയിലെ മിസ്സിങ് കേസിൽ ചുരുളഴിഞ്ഞത് കേരളം ഞെട്ടിയ ഇരട്ടനരബലി, ഒരാണ്ട്

#സ്വന്തം ലേഖകന്‍
ലൈല, മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്
ലൈല, മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്

കേരളം ഞെട്ടിയ ഇലന്തൂര്‍ നരബലിക്കേസിന് ഒരാണ്ട്. സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടതിന്റെയും വാര്‍ത്തകള്‍ ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം പുറത്തുവന്നപ്പോള്‍ നടുക്കത്തോടെയാണ് കേരളം അതെല്ലാം കേട്ടത്. ഇങ്ങനെയൊക്കെ കേരളത്തില്‍ നടക്കുമോ എന്നായിരുന്നു നരബലിക്കേസ് പുറത്തറിഞ്ഞപ്പോള്‍ പലരുടെയും ചോദ്യം. ഈ ചോദിച്ചവരെയെല്ലാം അമ്പരപ്പിക്കുന്ന, സിനിമകളെപ്പോലും വെല്ലുന്ന രീതിയിലുള്ള നടുക്കുന്ന കുറ്റകൃത്യമായിരുന്നു ഇലന്തൂരിലെ ആഞ്ഞിലിമൂട്ടില്‍ കടകമ്പള്ളി വീട്ടില്‍ അരങ്ങേറിയത്. 

നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന അന്ധവിശ്വാസത്തില്‍, രണ്ട് സ്ത്രീകളെയാണ് ഇലന്തൂരിലെ വീട്ടില്‍ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടത്. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി കച്ചവടക്കാരായിരുന്നു.

Content Highlights: one year of elanthoor sacrifice case

Continue reading