ലോക്ക്ഡൗണില്‍ സദ്യ; സേലത്ത് പത്ത് പേര്‍ അറസ്റ്റില്‍

സേലം: ലോക്ക്ഡൗണ്‍ ലംഘിച്ച് സദ്യ ഒരുക്കിയ പത്ത് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. സദ്യയൊരുക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വീരാണം പ്രദേശത്തുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് പാടത്ത് വെച്ച് ഭക്ഷണം ഉണ്ടാക്കുകയും അത് തോളോട് തോള്‍ ചേര്‍ന്നിരുന്ന് കഴിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
തുടര്‍ന്ന് ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. അതേസമയം, ഈ മാസം 15-ന് തഞ്ചാവൂരിലും സമാനമായ സംഭവം നടന്നിരുന്നു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചവരെ പോലീസ് അറസ്റ്റ് ചെയുകയായിരുന്നു.
Content Highlights: lock down feast 10 people arrested in Selam
Content Highlights: