യു.പിയിലും ഹരിയാണയിലെ ഗ്രാമത്തിലും കേരള പോലീസിൻ്റെ ഓപ്പറേഷൻ; രണ്ട് കേസുകള്‍, സിനിമയെ വെല്ലും രംഗങ്ങൾ

ആലപ്പുഴ മാന്നാര്‍, തൃശ്ശൂര്‍ പുതുക്കാട്; കേരളത്തിലെ രണ്ടിടങ്ങളിലായുള്ള രണ്ട് പോലീസ് സ്റ്റേഷനുകള്‍. അടുത്തിടെ ഈ സ്റ്റേഷനുകളിലെ അന്വേഷണസംഘങ്ങള്‍ കേരളത്തിന് പുറത്ത് ചില ഓപ്പറേഷനുകള്‍ നടത്തി. പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന കവര്‍ച്ച, ബാങ്ക് തട്ടിപ്പ് കേസുകളിലായിരുന്നു സിനിമാരംഗങ്ങളെ വെല്ലുന്ന ഓപ്പറേഷന്‍. 'കണ്ണൂര്‍ സ്‌ക്വാഡ്' മോഡലില്‍ അന്വേഷണസംഘം ഇതരസംസ്ഥാനങ്ങളില്‍ വലവിരിച്ചപ്പോള്‍ കേരളത്തിലെത്തി പണം തട്ടിയവരും കവര്‍ച്ച നടത്തിയവരും പിടിയിലായി. സാഹസികമായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെത്തി കേരള പോലീസിന്റെ ഈ രണ്ടു സംഘങ്ങളും നടത്തിയ ഓപ്പറേഷനുകള്‍ ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു.
മാന്നാറിലെ കവര്‍ച്ചയും ഉത്തര്‍പ്രദേശിലെ പ്രതികളും
Content Highlights: kerala police kannur squad model investigation in other states mannar police pudukkad police