ലോകത്തെ ഞെട്ടിച്ച ഒരു രക്ഷാദൗത്യത്തിന്റെ കഥ; ഇസ്രയേലിന്റെ 'പിടിവാശി'യുടെയും

ഇസ്രായേലി പ്രതിരോധ മന്ത്രി ഷിമോൺ പെരേസ് (ഇടത്), മേജർ ഷോമ്രോൺ (ഇടത്ത് നിന്ന് രണ്ടാമത്) ഓപ്പറേഷൻ തണ്ടർബോൾട്ടിന് ശേഷം സെെനികർക്കൊപ്പം| Photo: Getty Images
ഇസ്രായേലി പ്രതിരോധ മന്ത്രി ഷിമോൺ പെരേസ് (ഇടത്), മേജർ ഷോമ്രോൺ (ഇടത്ത് നിന്ന് രണ്ടാമത്) ഓപ്പറേഷൻ തണ്ടർബോൾട്ടിന് ശേഷം സെെനികർക്കൊപ്പം| Photo: Getty Images

1976 ജൂണ്‍ 27,  ഇസ്രയേലിലെ ടെല്‍ അവീവില്‍നിന്ന് എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് പാരീസിലേക്ക് പറന്നുയരുകയായിരുന്നു. 246 യാത്രക്കാരും 12 കാബിന്‍ ക്ര്യൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഗ്രീസിലെ ഏതന്‍സില്‍നിന്ന് 58 യാത്രികര്‍ കൂടി കയറി. ഏതൊരു സാധാരണ യാത്രയും പോലെ തുടങ്ങിയ ആ വിമാനയാത്ര പിന്നീട് ലോകചരിത്രത്തിന്റെ ഭാഗമായി തീരുകയാണ് ഉണ്ടായത്. ഇസ്രയേല്‍ പ്രതിരോധ സേനയുടെ അതിസാഹസികമായ, അവിശ്വസനീയമായ ഒരു രക്ഷാദൗത്യത്തിന്റെ നേർച്ചിത്രമായി അതുമാറി. എന്റബേ റെയ്ഡ് അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്‌.

ടെല്‍ അവീവില്‍നിന്ന് ഏതന്‍സിലെ വിമാനത്തില്‍ കയറിയ 58 യാത്രക്കാരില്‍ നാല് പേരുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. വിമാനം പറന്നുയര്‍ന്നതിനു ശേഷം അത് തിരിച്ചറിയാന്‍ അധികസമയം വേണ്ടിവന്നില്ല. ശാന്തരായിരിക്കുന്ന യാത്രക്കാരില്‍നിന്ന് ആദ്യം ഒരു സ്ത്രീ ചാടി എഴുന്നേറ്റ് എല്ലാവര്‍ക്കും നേരേ തോക്ക് ചൂണ്ടി. തൊട്ടുപിന്നാലെ മൂന്ന് പുരുഷന്‍മാരും. തങ്ങള്‍ വിമാനം റാഞ്ചുകയാണെന്നും പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്നും അവര്‍ യാത്രക്കാരോട് പറഞ്ഞു. കൂട്ടത്തിലൊരാള്‍ കോക്ക്പിറ്റില്‍ അതിക്രമിച്ച് കയറി പൈലറ്റുമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി. ഹൈജാക്കര്‍മാരില്‍ നാല് പേരില്‍ ജയേല്‍ അല്‍ അജ്റ, ഫായിസ് അബ്ദുള്‍ റഹീം അല്‍ ജാബെര്‍ എന്നിവര്‍ പലസ്തീന്‍ വിമോചന സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്‍ അംഗങ്ങളായിരുന്നു. മറ്റു രണ്ടുപേര്‍ വെസ്റ്റ് ജര്‍മന്‍ റെവലൂഷനറി സെല്ലിന്റെ ഭാഗമായ ബ്രിഗിറ്റി കുല്‍മാന്‍, വില്‍ഫ്രിഡ് റോസ് എന്നിവരായിരുന്നു. 

Content Highlights: entebbe raid, Israel, shimon peres, yitzhak rabin, idi amin, Uganda, Kenya, films

Continue reading