കുതിരാനില്‍ ട്രാഫിക് നിയന്ത്രണത്തിന് ഉപയോഗിച്ചിരുന്ന കയര്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍

കുതിരാന്‍: കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് ട്രാഫിക് നിയന്ത്രണത്തിന് ഉപയോഗിച്ചിരുന്ന കയര്‍ മോഷ്ടിച്ചയാളെ പിടികൂടി. എളനാട് തിരുമണി കോളനിയില്‍ വേലായുധന്റെ മകന്‍ സന്തോഷ് (37) ആണ് പിടിയിലായത്.
ഡിവൈഡറുകള്‍ പരസ്പരം കൂട്ടിക്കെട്ടാന്‍ ഉപയോഗിച്ച 200 മീറ്റര്‍ കയറാണ് ഇയാള്‍ മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം. കൊമ്പഴ വില്ലന്‍വളവ് പ്രദേശത്തുവെച്ച് ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ഡിവൈഡറുകളില്‍ കെട്ടിയിരുന്ന കയര്‍ സന്തോഷ് അഴിച്ചുമാറ്റുന്നത് പലരും കണ്ടെങ്കിലും കരാര്‍ കമ്പനിയുടെ ജീവനക്കാരനാണെന്നാണ് കരുതിയത്. എന്നാല്‍ സംശയം തോന്നിയ പ്രദേശവാസി പീച്ചി പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന് പീച്ചി എസ്.ഐ. ജെ. ജമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
അപ്പോഴേക്കും 200 മീറ്റര്‍ കയര്‍ സന്തോഷ് അഴിച്ചുമാറ്റിയിരുന്നു. സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Content Highlights: