ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; ഛോട്ടാ രാജനും കൂട്ടാളികള്‍ക്കും രണ്ട് വര്‍ഷം തടവ്

ഛോട്ടാ രാജന്‍ | ഫയല്‍ചിത്രം| AP
ഛോട്ടാ രാജന്‍ | ഫയല്‍ചിത്രം| AP

മുംബൈ:  ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാരാജനും മൂന്ന് കൂട്ടാളികള്‍ക്കും രണ്ട് വര്‍ഷം തടവ്. മുംബൈയിലെ സെഷന്‍സ് കോടതിയാണ് നാല് പ്രതികളെയും ശിക്ഷിച്ചത്. സുരേഷ് ഷിന്‍ഡെ എന്ന ലക്ഷ്മണ്‍, നിഗം എന്ന ദാദ്യ, സുമിത് വിജയ് മാേര്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുപ്രതികള്‍. 

കെട്ടിട നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന നനന്ദു വജേക്കറില്‍നിന്ന് 26 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 2015-ല്‍ നന്ദു വജേക്കര്‍ പൂണെയില്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കച്ചവടത്തിന് ഇടനിലക്കാരനായ പര്‍മാനന്ദ് തക്കാറിന് രണ്ട് കോടി രൂപ കമ്മിഷന്‍ നല്‍കി. എന്നാല്‍ കൂടുതല്‍ പണം വേണമെന്ന് പര്‍മാനന്ദ് ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെയാണ് പര്‍മാനന്ദ് ഛോട്ടാ രാജനെ സമീപിച്ചത്. തുടര്‍ന്ന് ഛോട്ടാ രാജന്റെ കൂട്ടാളികള്‍ നന്ദു വജേക്കറിനെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയും 26 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് നന്ദു വജേക്കര്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയത്.

അധോലോക കുറ്റവാളിയായ ഛോട്ടാ രാജന്‍ 2015-ല്‍ ഇന്‍ഡൊനീഷ്യയിലാണ് പിടിയിലായത്. പിന്നാലെ ഇന്ത്യയിലെത്തിച്ചു. നിലവില്‍ കൊലക്കേസുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് ഛോട്ടാരാജന്‍. 

Content Highlights: chotta rajan and his aides sentenced two years 

Content Highlights: