രഞ്ജിത് വധക്കേസ്: പ്രതികളുമായി ആലപ്പുഴയില്‍ തെളിവെടുപ്പ്, സ്‌കൂട്ടര്‍ കണ്ടെടുത്തു

Screengrab: Mathrubhumi News
Screengrab: Mathrubhumi News

ആലപ്പുഴ:  ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ അനൂപ് അഷ്‌റഫ്, ലത്തീഫ് എന്നിവരുമായാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൃത്യം ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും ആലപ്പുഴയില്‍നിന്ന് കണ്ടെടുത്തു. 

ബുധനാഴ്ച രാവിലെ മുതലാണ് തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചത്. അതീവസുരക്ഷയിലാണ് പോലീസ് പ്രതികളെ എത്തിച്ചത്. 

രഞ്ജിത് വധക്കേസില്‍ കൃത്യത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരെ പിടികൂടാനായി പോലീസിന്റെ അന്വേഷണം സംസ്ഥാനത്തിന്റെ പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായാണ് അന്വേഷണം തുടരുന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ അനൂപ് അഷ്‌റഫിനെ പോലീസ് ബെംഗളൂരുവില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റുപ്രതികളും സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ കഴിയുന്നതായാണ് പോലീസിന്റെ നിഗമനം. 

Content Highlights: alappuzha bjp leader renjith sreenivasan murder case evidence taking by police 

Content Highlights: